പാലക്കാട് : വിലക്കയറ്റം തടയുക, തൊഴിലില്ലായ്മ പരിഹരിക്കുക, ഗ്യാസ് സബ്സിഡി പുനഃസ്ഥാപിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് വെൽഫെയർ പാർട്ടി ദേശീയ ക്യാമ്പയിനിന്റെ ഭാഗമായി പാലക്കാട് മണ്ഡലം കമ്മിറ്റി സ്റ്റേഡിയം ബസ്റ്റാന്റ് പരിസരത്ത് സായാഹ്ന ധർണ്ണ സംഘടിപ്പിച്ചു.
ധർണ്ണ സംസ്ഥാന കമ്മിറ്റിയംഗം എം.സുലൈമാൻ ഉദ്ഘാടനം ചെയ്തു.’ മോഡി സർക്കാർ ജനങ്ങളെ മറന്ന് കോർപ്പറേറ്റുകളുടെ പാദസേവകരായി മാറിയിരിക്കുന്നു. ഒരു മാസത്തിനുള്ളിൽ അരി വില കിലോഗ്രാമിന് 15 രൂപ കൂടിയിരിക്കുകയാണ്. ഇത് നിയന്ത്രിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാറുകൾ ഇടപെടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ഭരണ പരാജയം മറച്ചുവെക്കാൻ വർഗീയത പ്രചരിപ്പിക്കുകയാണെന്നും ഇതിനെതിരെ ശക്തമായ ജനകീയ പ്രക്ഷോഭം ഉയർന്നു വരണമെന്നും അദ്ദേഹം പറഞ്ഞു.
മണ്ഡലം പ്രസിഡണ്ട് റിയാസ് ഖാലിദ് അധ്യക്ഷത വഹിച്ചു.
വിമൻ ജസ്റ്റിസ് മൂവ്മെന്റ് ജില്ലാ വൈസ് പ്രസിഡണ്ട് ആസിയ റസാഖ്, പ്രവാസി വെൽഫെയർ ഫോറം മുൻ ജില്ലാ പ്രസിഡണ്ട് കെ.എ. അബ്ദുസലാം എന്നിവർ അഭിവാദ്യമർപ്പിച്ചു.
മണ്ഡലം സെക്രട്ടറി കെ.സലാം സ്വാഗതവും മണ്ഡലം കമ്മിറ്റിയംഗം സൗരിയത്ത് സുലൈമാൻ നന്ദിയും പറഞ്ഞു.