പാലക്കാട്: നവോത്ഥാന മൂല്യ സംരക്ഷണ സമിതി പാലക്കാട് ജില്ല പ്രവർത്തക യോഗം ജനറൽ സെക്രട്ടറി രാമഭദ്രൻ ഉദ്ഘാടനം ചെയ്തു. അഡ്വക്കേറ്റ് കെ ശാന്തകുമാരി അധ്യക്ഷയായി ഓർഗനൈസിങ് കൺവീനർ ഐസക് വർഗീസ് സ്വാഗതം പറഞ്ഞു . അഡ്വക്കേറ്റ് കെ. സോമപ്രസാദ്, വീരശൈവ സഭ സംസ്ഥാന ജനറൽ സെക്രട്ടറി കെ ഗോകുൽദാസ്, അഡ്വക്കേറ്റ് അജിത് , രാജൻ, ഷാജി കുമാർ, രാമകൃഷ്ണൻ തുടങ്ങി വിവിധ സംഘടന ഭാരവാഹികൾ പ്രസംഗിച്ചു ജില്ലാ കമ്മിറ്റി ഭാരവാഹികളെയും തിരഞ്ഞെടുത്തു.