പാലക്കാട്:മുൻസിപ്പൽ ബസ് സ്റ്റാൻഡ് നിർമ്മാണം വൈകുന്നതിനെതിരെ ഭാരതിയ നാഷണൽ ജനതാദളളിന്റെ പുല്ല് തീറ്റിക്കൽ സമരം. ഭാരതിയ നാഷനൽ ജനതാദളളിന്റെ അനിശ്ചിത കാല സമരത്തിന്റെ 150-ാം ദിനത്തിലാണ് പുല്ല് തീറ്റിക്കൽ സമര oനടത്തി വ്യത്യസ്ഥമായ സമരമുറ കാഴ്ച്ചവെച്ചത്. സമരം യുവജന താ ദൾ സംസ്ഥാന പ്രസിഡണ്ട് രാമദാസ് ഉദ്ഘാടനം ചെയ്തു. പുനർ നിർമ്മാണത്തിനായി പൊളിച്ചിട്ട ബസ്റ്റാന്റ് നിർമ്മാണം നടത്താതെ നഗരസഭ അലംബാവം തുടരുകയാണ്. ബസ്സ്റ്റാന്റ് നിർമാണത്തിനായി ,എം പി.വി.കെ.ശ്രീകണ്ഠൻ രണ്ടു കോടി
അനുവദിച്ചിട്ടും ലഭിച്ചില്ലെന്ന തരതതിലാണ് നഗരസഭയുടെ വ്യാജ പ്രചരണം. യാത്രക്കാർക്ക് താൽക്കാലിക ഷെൽട്ടറും പ്രാഥമികാവശ്യ സംവിധാനവും ഒരുക്കാൻ പോലും നാല് വർഷമായിട്ടും നഗരസഭ തയ്യാറായിട്ടില്ല. കമ്മീഷൻ പദ്ധിതികൾ മാത്രമെ നടപ്പിലാക്കു എന്ന നഗരസഭയുടെ വാശി നടപ്പില്ല. നിർമ്മാണം ആരംഭിക്കുന്നതുവരെ സമരത്തിൽ നിന്ന് പിന്നോട്ടില്ല അടിച്ചമർത്താമെന്ന മോഹം ആർക്കും വേണ്ടെന്നും പുല്ല് തീറ്റിക്കൽ സമരം ഉദ്ഘാടനം ചെയ്ത് രാമദാസ് പറഞ്ഞു. നഗരസഭ ഓഫിസ് പരിസരത്തു നിന്നും പശുക്കളെ അണിനിരത്തിയുള്ള മാർച്ച് കാടുപിടി ച്ച് കിടക്കുന്ന മുൻസിപ്പൽ സ്റ്റാൻഡിലെത്തിയാണ് പുല്ലു തീറ്റിക്കൽ സമരം നടത്തിയത്. ജില്ല പ്രസിഡണ്ട് കുഞ്ഞുമൊയ്തീൻ അദ്ധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി കെ.എസ്. ജയിംസ് . മണ്ഡലം പ്രസിഡണ്ട് ആർ.സുജിത്ത്, എം.എംവർഗ്ഗീസ്, നൗഫിയ നസീർ , എം.എ. സുൽത്താൻ, വിൻസന്റ് എന്നിവർ സംസാരിച്ചു