മലമ്പുഴ: ജനമൈത്രി പോലീസ് “സ്നേഹകുടുക്കയിലൂടെ ലഹരി ഉപേക്ഷിക്കാം” എന്ന സന്ദേശം നൽകിക്കൊണ്ട് വിദ്യാർത്ഥികൾക്ക് കുടുക്ക നൽകി. ലഹരി വിമുക്ത ക്യാമ്പയിനിന്റെ ഭാഗമായി മലമ്പുഴ കടുക്കാംകുന്നം എൽ പി സ്ക്കൂളിൽ മലമ്പുഴ സ്റ്റേഷൻ ഐ എസ് എച്ച് ഒ സിജോ വർഗീസ് സ്നേഹക്കുടുക്ക വിദ്യാർത്ഥിക്ക് നൽകിപദ്ധതി ഉദ്ഘാടനം ചെയ്തു.
കുട്ടികൾ രക്ഷിതാവിന് കൊടുക്കുന്ന ഒരു സമ്പാദ്യകുടുക്കയിൽ, അഛൻ ലഹരിക്ക് വേണ്ടി മാറ്റിവെച്ച പൈസ മക്കളുടെ സ്നേഹത്തിനു മുന്നിൽ അച്ഛൻ കുടുക്കയിലേക്ക് ഇടുന്ന ഒരു സമ്പാദ്യമാണ് സ്നേഹകുടുക്ക എന്ന പദ്ധതി. മലമ്പുഴ സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥരും സ്കൂളിലെ എച്ച് എം ഉൾപ്പെടെ അധ്യാപകരും രക്ഷിതാക്കളും പങ്കെടുത്തു.