പാലക്കാട്: ആദിവാസി ഭൂമി കൈയേറ്റക്കാർ സംരക്ഷിക്കപ്പെടുന്നത് സർക്കാറിന്റെ തണലിലാണെന്ന് കെ.കെ.രമ എംഎൽഎ . മാഫിയകളെ സംരക്ഷിക്കുകയും മനുഷ്യത്വത്തെ കുറിച്ച് വില കുറഞ്ഞ വാചാലതയുമാണ് സർക്കാർ നടത്തുന്നതെന്നും കെ കെ രമ എംഎൽഎ പറഞ്ഞു . അട്ടപ്പാടി മേഖലയിലെ ആദിവാസി ഭൂമി കൈയേറ്റത്തിനും ഭൂമാഫിയകൾക്ക് പോലീസ് സംരക്ഷണം നൽകുന്നതിനും എതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടു കൊണ്ടുള്ള ദളിത് പിന്നോക്ക വനാവകാശ സംഘടനകൾ കല്ട്രേറ്റിന് മുമ്പിൽ നടത്തിയ ധർണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കെ.കെ. രമ എം.എൽ.എ . സംസ്ഥാനത്ത് 1975 ലെ വനാവകാശ നിയം അട്ടിമറിക്കപ്പെടുകയാണ്. ആദിവാസി ഭൂമിയിലെ ക്രയവിക്രയങ്ങളും കൈയ്യേറ്റവും കോടതി പല തവണ വിലക്കിയിട്ടും അടപ്പാടി മേഖലയിൽ കൈയ്യേറ്റം നിർബാധം തുടരുകയാണ്. റവന്യു ഉദ്യോഗസ്ഥരുടെ ഒത്താശയോടെ വ്യാജരേഖയുണ്ടാക്കി പോലീസ് സംരക്ഷണത്തോടെയാണ് കയ്യേറ്റം. സ്വന്തം ഭൂമി വിട്ടു കൊടുക്കാൻ തയ്യാറാവാത്ത ആദിവാസികളെ മർദ്ദിച്ചും കളള കേസിൽ കുടുക്കിയും പീഡനം തുടരുകയാണ് . ഈ ക്രൂരതകൾ നടക്കുന്നത് സർക്കാറിന്റെ പിന്തുണയോടെയാണ്. പോലീസിന്റെ ക്രൂരത അവസാനിപ്പിക്കാൻ തയ്യാറായിലെങ്കിൽ പ്രതിരോധിക്കേണ്ടിവരും. ആദിവാസി സമൂഹത്തെ പിന്തുണക്കാൻ ആരുമില്ലെന്ന ധാരണയാണ് അധികാര ധിക്കാരം ത്തിന്റ പ്രേരണയെങ്കിൽ ആ ധാരണ തിരുത്തണമെന്നും കെ.കെ. രമ എംഎൽ എ ‘പറഞ്ഞു. സമരസമിതി ചെയർമാൻ കെ. മായാണ്ടി അദ്ധ്യക്ഷത വഹിച്ചു.