മലമ്പുഴ: ജനമൈത്രി പോലീസിൻ്റെ നേതൃത്വത്തിൽ കടുക്കാംകുന്നം യു പി സ്കൂളിൽ ലഹരി വിമുക്ത ക്യാമ്പയിനിന്റെ ഭാഗമായി ബോധവൽക്കരണ ക്ലാസ് നടത്തി.ഐ എസ് എച്ച് ഒ സിജോ വർഗീസ ഉദ്ഘാടനം ചെയ്തു. സ്കൂളിലെ കുട്ടികളും,രക്ഷിതാക്കളും അടങ്ങിയ സദസ്സിൽ ലഹരി പദാർത്ഥങ്ങൾ ഉപയോഗിക്കാത്ത നല്ലൊരു സമൂഹത്തെ വാർത്തെടുക്കാൻ ഓരോ വീട്ടിൽ നിന്നും തുടങ്ങണമെന്നും അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽപറത്തു.വാർഡ് മെമ്പർ മാധവദാസ്,സ്കൂൾ എച്ച് എം ഷീബ, ബീറ്റ് ഓഫീസർ അബൂതാഹിർ, സി പി ഒ അനൂപ്, തുടങ്ങിയവർ പങ്കെടുത്തു.