മലമ്പുഴ:സി എസ് ഐ കൊച്ചിൻ മഹാ ഇടവക യൂത്ത് ഫെലോഷിപ്പിന്റെ നേതൃത്ത്വത്തിൽ മലമ്പുഴയിലെത്തിയ വിനോദസഞ്ചാരികൾക്ക് പ്രകൃതിസംരക്ഷണ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.
മുന്നൂറില ധികം യുവജനങ്ങൾ ഈ യജ്ഞത്തിൽ പങ്ക് ചേർന്നു. പാലക്കാട് റയിൽവേ വിങ് ഡിവൈഎസ്പി രാധാകൃഷ്ണൻ പ്രകൃതി സംരക്ഷണ ബോധവത്ക്കരണ ക്ലാസുകൾക്ക് നേതൃത്വം നൽകി. പാലക്കാട് വൈദീക ജില്ല പ്രസിഡന്റെ ഫാ.: ജോർജ്ജ് മാത്യം അദ്ധ്യക്ഷത വഹിച്ചു. യൂത്ത് ഫെലോഷിപ്പ് ജനറൽ സെക്രട്ടറി ഷിനു ജോൺ ചാക്കോ നേതൃത്വം നൽകി. ഒലവക്കോട് സി എസ് ഐ സെയ്ൻ്റ് ആൻണ്ട്രൂസ് ചർച്ച് വികാരി ഫാ. ഷിനു ഏബ്രഹാം , ചർച്ച് കമ്മറ്റി അംഗങ്ങൾ എന്നിവർ ക്രമീകരണങ്ങൾ ചെയ്തു.
യൂത്ത് വർക്കർ സാം, ഫാ: റാബിൻ, ഫാ: ജോയ്സ് ജോൺ, ഫാ:ബീജീഷ്, ഫാ: ജോബിൻ, ഫാ: ഷിജു. ഫാ: രഞ്ചു, ഫാ:റോബിൻ, ഫാ: ഗിതയോൻ. സുവിശേഷകരായ എബി, ജെറിൻ, ജോബിൻ, വർഗീസ്, ശരത്ത്, അജേഷ് ജീജോ, സോബി എന്നിവർ പങ്കെടുത്തു.