കഞ്ചാവുമായി ബസ് കണ്ടക്ടർ പിടിയിൽ

പാലക്കാട് : റെയിൽവേ സംരക്ഷണ സേനയും പാലക്കാട് എക്സൈസ് റേൻജ് ഇൻസ്പെക്ടറും പാർട്ടിയും സംയുക്തമായി പാലക്കാട് ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ നടത്തിയ പരിശോധനയിൽ രണ്ട് കിലോ കഞ്ചാവുമായി എറണാകുളം പനങ്ങാട് കുമ്പളം സ്വദേശി ഓടൻ തുള്ളിൽ വീട്ടിൽ ഉണ്ണികൃഷ്ണൻ മകൻ മകൻ രൂപേഷ് (31)നെ അറസ്റ്റ് ചെയ്തു. ബാംഗ്ലൂരിൽ നിന്നും കഞ്ചാവ് വാങ്ങി കൊണ്ടുന്നു പ്രതികണ്ടക്ടറായി ജോലി ചെയ്യുന്ന ബസ്സിൽ സ്ഥിരം യാത്ര ചെയ്യുന്ന സ്കൂൾ, കോളേജു, വിദ്യാർത്ഥികൾക്കായി വിൽപ്പനയ്ക്ക് കൊണ്ടുവന്നതാണെന്നാണ് അന്വേഷണത്തിൽ ലഭിച്ച പ്രാഥമിക വിവരം. ഇയാൾക്ക് കഞ്ചാവ് നൽകിയവരെ കുറിച്ചും ഇയാളിൽ നിന്ന് കഞ്ചാവ് വാങ്ങുന്നവരെ കുറിച്ചുംകൂടുതൽ അന്വേഷണം നടത്തുമെന്ന് എക്സൈസ് അറിയിച്ചു.
ആർ പി എഫ് സി ഐ സൂരജ് എസ് കുമാറിൻ്റ നേതൃത്വത്തിൽ എക്സൈസ് ഇൻസ്പെക്ടർ. കെ. നിഷാന്ത് എ എസ് തെ മാരായ സജി അഗസ്റ്റിൻ.കെ. സുനിൽ. കോൺസ്റ്റബി ൾ മാരയ ഒ.പി ബാബു ,പി.ബി. പ്രദീപ്‌ . സിവിൽ എക്സൈസ് ഓഫീസർമാരായ. മധു. ഹരിദാസ്. രേണുക എന്നിവരാണ് പരിശോധന സംഘത്തിൽ ഉണ്ടായിരുന്നത്