പാലക്കാട്: കാമ്പസുകളിൽ ആവേശം വിതറി ഫ്രറ്റേണിറ്റി ദ്വിദിന കാരവന് തുടക്കം. ഒറ്റപ്പാലം എൻ.എസ്.എസ് കോളേജിൽ സംസ്ഥാന സെക്രട്ടറി ഷഹിൻ ഷിഹാബ് ഉദ്ഘാടനം നിർവഹിച്ചു. ജാഥ ക്യാപ്റ്റനായ ജില്ല പ്രസിഡന്റ് ഫിറോസ്.എഫ്.റഹ്മാന് പതാക കൈമാറി ഷഹിൻ ഷിഹാബ് ഫ്ലാഗ് ഓഫ് നിർവഹിച്ചു. ജില്ല സെക്രട്ടറിയേറ്റംഗം ഷബ്നം.പി.നസീർ അധ്യക്ഷത വഹിച്ചു. മണ്ഡലം കൺവീനർ സബിൻ,യൂണിറ്റ് ഭാരവാഹികൾ എന്നിവർ സംസാരിച്ചു. ഐഡിയൽ കോളേജ് ചെർപ്പുളശേരിയിലും കാരവന് പ്രവർത്തകർ സ്വീകരണം നൽകി. ഗവ.വിക്ടോറിയ കോളേജ് വിനീത ഗാർഡനിൽ ആവേശോജ്വല സ്വീകരണമാണ് നൽകിയത്. വിദ്യാർത്ഥികൾ ലഹരി വിരുദ്ധ പ്രതിജ്ഞയും കൈയൊപ്പ് ചാർത്തലും നടത്തി. കലാപരിപാടികൾ അരങ്ങേറി. സംഘടനയിലേക്ക് പുതുതായി കടന്നുവന്ന മെമ്പർമാർക്ക് അംഗത്വ കാർഡ് നൽകി. യൂണിറ്റ് ഭാരവാഹികളായ ഇർഫാൻ, ഹാദിയ,അബ്ദുറഹ്മാൻ എന്നിവർ നേതൃത്വം നൽകി. ചിറ്റൂരിൽ കോളേജിലെ ഫ്രറ്റേണിറ്റിയുടെ കാരവൻ തടയാനുള്ള എസ്.എഫ്.ഐയുടെ ശ്രമങ്ങളെ മറികടന്ന് കോളേജിൽ ഗംഭീര സ്വീകരണമൊരുക്കി. സംഘർഷ സാധ്യത കണക്കിലെടുത്ത് പോലീസ് സ്ഥലത്തെത്തി. സംസ്ഥാന ജനറൽ സെക്രട്ടറി കെ.കെ അഷ്റഫ് ഉദ്ഘാടനം ചെയ്തു. ജില്ല ജനറൽ സെക്രട്ടറി കെ.എം സാബിർ അഹ്സൻ മുഖ്യപ്രഭാഷണം നടത്തി. യൂണിറ്റ് ഭാരവാഹികളായ മുർഷിദ, ഹസാന അബ്ദുൽ ഖാദർ എന്നിവർ നേതൃത്വം നൽകി. ജില്ല നേതാക്കളായ ത്വാഹ, അമീന, അമാന, ജഫ് ല, സഫീദ, ഷഹ്ബാസ് ,ഷിബിൻ, ഫയാസ് , ബാസിമ എന്നിവർ ആദ്യ ദിനത്തിലെ കാരവന് നേതൃത്യം നൽകി.
കാരവന്റെ പ്രചരണാർത്ഥം കാമ്പസുകളിൽ വിവിധ മത്സരങ്ങൾ യൂണിറ്റുകൾ സംഘടിപ്പിച്ചു. കാരവന്റെ സമാപന ദിനമായ ചൊവ്വാഴ്ച പട്ടാമ്പി എസ്.എൻ.ജി.എസ് കോളേജ്, മണ്ണാർക്കാട് എം.ഇ.എസ് കല്ലടി കോളേജ്, ആർ.ജി.എം കോളേജ് എന്നിവിടങ്ങളിൽ പര്യടനം നടത്തും.
Photo: ഫ്രറ്റേണിറ്റി കാമ്പസ് കാരവൻ ഒറ്റപ്പാലം എൻ.എസ്.എസ് കോളേജിൽ സംസ്ഥാന സെക്രട്ടറി ഷഹിൻ ഷിഹാബ് ജില്ല പ്രസിഡന്റ് ഫിറോസ്.എഫ്.റഹ്മാന് പതാക കൈമാറി ഫ്ലാഗ് ഓഫ് ചെയ്യുന്നു