ത്രിദിന പരിശീലനം ആരംഭിച്ചു

പാലക്കാട്:ടീം കേരള കേരള യൂത്ത് ഫോഴ്സ് സേനാഗം ങ്ങൾക്കുള്ള ത്രിദിന പരിശീലനം ആരംഭിച്ചു. കേരള സംസ്ഥാന യുവജന ക്ഷേമ ബോർഡിനു കീഴിൽ  പ്രവർത്തിച്ചുവരുന്ന ദുരന്തനിവാരണ സന്നദ്ധ സേവന സേനയുടെ മൂന്നാംഘട്ട പരിശീലനത്തിനാണ് മുണ്ടൂർ യുവക്ഷേത്രയിൽ തുടക്കം ആയത്. ത്രിദിന പരിശീലന പരിപാടിയിൽ ജില്ലയുടെ മുഴുവൻ ഗ്രാമപഞ്ചായത്തുകളിലെയും വളണ്ടിയർമാർ പങ്കെടുക്കുന്നുണ്ട്. മൂന്ന് ദിവസത്തെ ക്യാമ്പിൽ നിയമം, ക്രമസമാധാനം, ആരോഗ്യം, ഫയർ റെസ്ക്യൂ, വിമുക്തി, പരേഡ് സ്വയം,പ്രതിരോധം  ഫിസിക്കൽ ട്രെയിനിങ്,ദുരന്ത നിവാരണം പ്രാഥമിക ശുശ്രൂഷ ടീം ബിൽഡിങ് ആൻഡ് ലീഡർഷിപ്പ് എന്നീ വിഷയങ്ങളിൽ ക്ലാസുകൾ നൽകും ക്യാമ്പ് ഞായറാഴ്ച സമാപിക്കും. ക്യാമ്പ് ജില്ലാ പഞ്ചായത്ത് അംഗം വി കെ ജയപ്രകാശ് ഉദ്ഘാടനം ചെയ്തു. ബോർഡ് അംഗം ഷെനിൻ മന്ദിരാട് അധ്യക്ഷനായി. ബോർഡ് അംഗങ്ങളായ സന്തോഷ് കാല, ഷെരീഫ് പാലോളി, ഗ്രാമപഞ്ചായത്ത് അംഗം  ഷീബ കണ്ണൻ, ടീം കേരള ജില്ലാ ക്യാപ്റ്റൻഷിജു, ജില്ലാ വനിതാ കോർഡിനേറ്റർ ഈ. പി. ഗോപിക, എന്നിവർ സംസാരിച്ചു. ജില്ലാ യൂത്ത് കോഡിനേറ്റർ കെ സി റിയാസുധീൻ സ്വാഗതവും ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസർ ആർ ശ്രീലേഖ നന്ദി പറഞ്ഞു.