നാഷണൽ സർവ്വീസ് സ്കീം ദിനാചരണം

നെന്മാറ ഗവ: ബോയ്സ് ഹയർ സെക്കന്ററി സ്കൂൾ എൻ എസ് എസ് യൂണിറ്റ് എൻ എസ് എസ് ദിനാചരണം വിപുലമായ പരിപാടികളോടെ ആചരിച്ചു. ക്ലസ്റ്റർതല ഭവന നിർമ്മാണത്തിലേക്കായി ബിരിയാണി ഫെസ്റ്റിലൂടെ സമാഹരിച്ച തുക കൈമാറൽ , സപ്തദിന ക്യാമ്പിന്റെ ഭാഗമായി തയ്യാറാക്കിയ സ്വാതന്ത്ര്യ സമര ചരിത്രം ആ ലേഖനം ചെയ്ത ഫ്രീഡം വാൾ കൈമാറൽ , വീകെയർ പദ്ധതിയിലേക്കുള്ള സംഭാവന നൽകൽ തുടങ്ങിയവയാണ് സംഘടിപ്പിച്ചത്. പരിപാടികളുടെ ഔപചാരികമായ ഉത്ഘാടനം പി.ടി.എ പ്രസിഡണ്ട് ശ്രീ സി.ബി.രവീന്ദ്രന്റെ അധ്യക്ഷതയിൽ നെന്മാറ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി. പ്രകാശൻ നിർവ്വഹിച്ചു. നെന്മാറ ക്ലസ്റ്റർ പി എ സി അംഗം സോളി സെബാസ്റ്റ്യൻ എൻ എസ് എസ് ദിന സന്ദേശം നൽകി. പ്രിൻസിപ്പൽ എം.പി.ശൈലജ, പിടിഎ വൈസ് പ്രസിഡന്റ് ശ്രീജഹരിദാസ് എന്നിവർ ആശംസകളർപ്പിച്ചു. പ്രോഗ്രാം ഓഫീസർ കെ.മുരളീധരൻ സ്വാഗതവും വളണ്ടിയർ ലീഡർ കെ.ഷാജഹാൻ നന്ദിയും പറഞ്ഞു.