ചാലിശേരി സെന്റ് പീറ്റേഴ്സ് ആന്റ് സെന്റ് പോൾസ് യാക്കോബായ സുറിയാനി പള്ളിയിൽ പരിശുദ്ധ യെൽദോ മാർ ബസേലിയോസ് ബാവയുടെ കബറിങ്കലേ ക്കുള്ള പതാക പ്രയാണ ഘോഷയാത്രക്ക് വ്യാഴാഴ്ച വൈകീട്ട് ആറിന് ഊഷ്മള സ്വീകരണം നൽകി.
ആഗോള സർവ്വമത തീർത്ഥാടന കേന്ദ്രമായ കോതമംഗലം മാർതോമ ചെറിയ പള്ളിയിൽ കബറടങ്ങിയിരിക്കുന്ന പരിശുദ്ധ യൽദോ മാർ ബസേലിയോസ് ബാവയുടെ 337മത് ഓർമ്മ പെരുന്നാളിന്റെ ഭാഗമായി ബാവ ആദ്യമായി ഭാരതത്തിലെത്തിയ കണ്ണൂർ ജില്ലയിലെ തലശേരിയിൽ തുറമുഖത്ത് നിന്നാരംഭിച്ച പതാക പ്രയാണ യാത്രയാണ് വ്യാഴാഴ്ച വൈകീട്ട് ചാലിശേരിയിലെത്തിയത്. കോതമംഗലം ചെറിയ പള്ളി സഹ വികാരി ഫാ.ബിജോ കാവാട്ട് , ഫാ. വികാസ് വടക്കൻ , ഫാ.ഷിജോ താന്നിയകാട്ടിൽ , കോതമംഗലം പള്ളി ട്രസ്റ്റിമാരായ പൗലോസ് പഴുക്കാളി , ബേബി ആഞ്ഞിലിവേലിൽ എന്നിവരുടെ നേതൃത്വത്തിൽ എത്തിയ പതാക ഘോഷയാത്രയെ . ഇടവക വികാരി ഫാ. റെജി കൂഴിക്കാട്ടിൽ , ട്രസ്റ്റി സി.യു ശലമോൻ , സെക്രട്ടറി പിസി താരുകുട്ടി , സഭാ മാനേജിംഗ് കമ്മിറ്റി അംഗം കെ.എ ഏലിയാസ് , മാനേജിംഗ് കമ്മിറ്റി അംഗങ്ങളും വിശ്വാസികളും ചേർന്ന് പ്രയാണത്തെ സുറിയാനി ചാപ്പലിൽ വെച്ച് സ്വീകരിച്ചു.
ധൂപപ്രാർത്ഥനക്കുശേഷം സ്വീകരണത്തിന് ഫാ.ബിജോ കാവാട്ട് നന്ദിയും പറഞ്ഞു. നിരവധി വിശ്വാസികൾ പരിപാടിയിൽ പങ്കെടുത്തു.
യാക്കോബായ സുറിയാനി സഭ തൃശൂർ ഭദ്രാസനത്തിലെ പ്രവേശന കവാടത്തിലേക്കുള്ള ആദ്യ സ്വീകരണമായിരുന്നു പള്ളിയിലേത്.
സ്വീകരണ പരിപാടികൾക്ക് ട്രസ്റ്റി സി.യു. ശലമോൻ , സെക്രട്ടറി പി.സി. താരുകുട്ടി എന്നിവരടങ്ങുന്ന മാനേജിംഗ് കമ്മറ്റി നേതൃത്വം നൽകി .
പതാക പ്രയാണ യാത്ര വെള്ളിയാഴ്ച വൈകീട്ട് കോതമംഗലം മാർതോമ ചെറിയ പള്ളിയിൽ എത്തിച്ചേരും