പാലക്കാട്: നെല്ല് സംഭരണ വീഴ്ച തുടർന്നാൽ ഇതര സംസ്ഥാന മില്ലുകളെ പരിഗണിക്കണം കർഷക ഐക്യസമിതി. കൊയ്ത്തുകാലത്തെ കർഷകന്റെ ബലഹീനത മുതലെടുക്കാൻ വേണ്ടി മാത്രം നെല്ല് സംഭരണ വിഷയത്തിൽ കേരളത്തിലെ മില്ലുകൾ വീഴ്ച വരുത്തുകയാണെന്നും ഇത് തുടർന്നാൽ നെല്ല് സംഭരണത്തിനായി സംസ്ഥാനത്തിന് പുറത്തുള്ള മില്ലുകളെക്കൂടി പരിഗണി ക്കാൻ സർക്കാർ തയ്യാറാവണമെന്ന് പാലക്കാട് കർഷക മുന്നേറ്റം വിളിച്ച് ചേർത്ത കർഷക ഐക്യസമിതി ആവശ്യപ്പെട്ടു. ഇതിനായി ടെണ്ടർ മാതൃകയിലുള്ള പദ്ധതി സർക്കാർ തലത്തിൽ ആവിഷ്കരിക്കണമെന്നും ആവശ്യപ്പെട്ടു.
നെല്ല് സംഭരണത്തിൽ അധികാരികൾ ഉണ്ടാക്കുന്ന കാലവിളംബം ഒഴിവാക്കി സംഭരണം ഉടൻ ആരംഭിക്കുക. സംഭരണ വില 35 രൂപയാക്കുക. രാസവളങ്ങളുടെ വിലക്കയറ്റം തടയുക, കാർഷിക ജോലികൾക്കുള്ള യന്ത്രസാമഗ്രികളുടെ വില കുറക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്ന യിച്ചു സപ്ലൈകോ ഓഫീസിന് മുന്നിൽ നെല്ല് കത്തിച്ചുകൊണ്ടുള്ള രോഷ പ്രതിഷേധം നടത്തി. സജീഷ് കുത്തനൂർ ഉദ്ഘാടനം ചെയ്തു.രാധാകൃഷ്ണൻ മണ്ണാർക്കാട് അദ്ധ്യക്ഷനായി. വേലായുധൻ കൊട്ടേക്കാട്
മുഖ്യ പ്രഭാഷണം നടത്തി. അബ്ദുൾ അസീസ്, ഹരിദാസൻ കല്ലടിക്കോട്, ജോർജ് സിറിയക്, കാർത്തികേയൻ, ഗോപാലൻ മലമ്പുഴ, എന്നിവർ പങ്കെടുത്തു.