എട്ടാമത് ജില്ലാ സമ്മേളനം നടത്തി.

പാലക്കാട്:കേരള ഗവർണ്ണർ ആരിഫ് മുഹമ്മദ്ഖാനെ തിരിച്ച് വിളിക്കണമെന്ന് ഇന്ത്യൻ യൂണിയൻ പ്രസിഡന്റിനോട് പാലക്കാട് ഡിസ്ട്രിക്ട് ഹെഡ് ലോഡ് & ജനറൽ വർക്കേഴ്സ് യൂണിയൻ സി.ഐ.ടി.യുവിന്റെ 8ാംമത് ജില്ലാ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

സ:കാട്ടാക്കട ശശി നഗർ , കുഞ്ഞിരാമൻ മാസ്റ്റർ സ്മാരക ഹാളിൽ ചേർന്ന ജില്ലാ സമ്മേളനം കേരള സ്റ്റേറ്റ് ഹെഡ് ലോഡ് & ജനറൽ വർക്കേഴ്സ് ഫെഡറേഷൻ സി.ഐ.ടി.യു ജനറൽ സെക്രട്ടറി ആർ രാമു ഉത്ഘാടനം ചെയ്തു. യുണിയൻ ജില്ലാ പ്രസിഡന്റ് അധ്യഷത വഹിച്ചു യൂണിയൻ ജില്ലാ ജനറൽ സെക്രട്ടറി എം എസ് സ്കറിയ പ്രവർത്തന റിപ്പോർട്ടും യൂണിയൻ ജില്ലാ വൈസ് പ്രസിഡന്റ് പി.എൻ മോഹനൻ രക്ത സാക്ഷി പ്രമേയവും അനുശോചന പ്രമേയം ജില്ലാ ജോയിന്റ് സെക്രട്ടറി സി.ശ്രീകുമാറും അവതരിപ്പിച്ചു. സി.ഐ.ടി.യു ജില്ലാ സെക്രട്ടറി എം.ഹംസ യൂണിയൻ ജില്ലാ ട്രഷറർ ബി വിജയൻ സി.ഐ.ടി യു ജില്ലാ വൈസ് പ്രസിഡന്റ് ടി.കെ നൗഷാദ് എന്നിവർ അഭിവാദ്യം ചെയ്തു സംസാരിച്ചു. സമ്മേളനം പ്രസിഡന്റായി പി.കെ ശശിയെയും സെക്രട്ടറിയായി പി.എൻ മോഹനനേയും ട്രഷററായി ബി വിജയനെയും തെരെഞ്ഞെടുത്തു.