ഭാരത് ഭവൻ, സൗത്ത് സോൺ കൾച്ചറൽ സെന്റർ, കേരള സർക്കാർ എന്നിവയുടെ ആഭിമുഖ്യത്തിൽ ആറങ്ങോട്ടുകരയിൽ നടന്ന ഇന്ത്യൻ വസന്തോത്സവം വർണ്ണാഭമായി. വ്യത്യസ്ത ചുവടുകളും താളങ്ങളുമായി കാഴ്ചക്കാരുടെ മനം കവർന്നു ഓരോ നൃത്തവും.
ദേശമംഗലം ഗ്രാമപഞ്ചായത്തിന്റെയും, പാഠശാല ആറങ്ങോട്ടുകരയുടെയും സംഘാടനത്തിൽ നടന്ന പരിപാടിയിൽ ദേശമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം.ജയരാജ്, വൈസ് പ്രസിഡന്റ് ജുമൈലത്ത്, തിരുമിറ്റക്കോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.സുഹറ, കെ.വി.ശ്രീജ, ശശി കാരയിൽ, തദ്ദേശ സ്വയം ഭരണ സമിതി അംഗങ്ങളായ എം.പി മധു, രേഷ്മ അനിൽ, അനു വിനോദ്, സാബിറ എന്നിവർ സംസാരിച്ചു.
തുടർന്ന് ജമ്മു കാശ്മീരിലെ റൗഫ് നൃത്തം, ബച്ച നഗ്മ നൃത്തം, ഹരിയാനയിലെ ഫാഗ് നൃത്തം, ഖോമാർ നൃത്തം, മഹാരാഷ്ട്രയിലെ ലാവണി നൃത്തം, ഖകാലി നൃത്തം, ഒഡീഷയിലെ സമ്പൽപുരി നൃത്തം, ദൽഖ നൃത്തം, രാജസ്ഥാനിലെ ചാരി നൃത്തം, ചകിനൃത്തം എന്നിവ അരങ്ങേറി.