ഒലവക്കോട്:
കേരള ഇൻഡിപെൻഡൻ ഫാർമേഴ്സ് അസോസിയേഷൻ (കിഫ) പാലക്കാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ബഫർ സോണിന് എതിരെയും അനിയന്ത്രിതമായ വന്യമൃഗ ഭീഷണിക്കെതിരേയും കർഷകരുടെ സമര പ്രഖ്യാപന യോഗം ധോണി ക്രിസ്റ്റഫർ ഐടിസി യിൽ നടന്നു. നൂറോളം കർഷകർ പങ്കെടുത്ത യോഗത്തിൽ കീഫ പാലക്കാട് ജില്ലാ പ്രസിഡന്റ് സണ്ണി ജോസഫ് കിഴക്കേക്കര അധ്യക്ഷത വഹിച്ചു, അലക്സ് കുട്ടിയാനി വിഷയാവതരണം നടത്തി.
അഡ്വ. ബോബി പൂവത്തിൽ (കിഫ് ലീഗൽ സെൽ) ഇ എ. ഇ സ് സെഡ് നിയമ വശങ്ങളെക്കുറിച്ചു സംസാരിച്ചു. അബ്ബാസ് വഞ്ചിറ ( കി ഫജില്ലാ സെക്രട്ടറി), ഡോ. സിബിസക്കറിയാസ് (കിഫ റിസേർച് ) എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങളായ ടോമി ജോർജ് – രമേശ്, സോണി ജോർജ്, സുദർശൻ, സോമൻ തുടങ്ങിയവർ പ്രസംഗിച്ചു. വ്യത്യസ്ഥ വന്യ ജീവി ആക്രമണം മൂലം കഴിഞ്ഞ 15 മാസത്തിനിടക്ക് കേരളത്തിൽ 140 ഓളം കർഷകർ കൊല്ലപ്പെടുകയും ലക്ഷകണക്കിന് രൂപയുടെ കൃഷി നാശം ഉണ്ടാകുകയും ചെയ്തിട്ടും സർക്കാർ വേണ്ടതായ നടപടികൾ എടുക്കാത്തതിൽ യോഗം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.