കുന്ദംകുളം:എം.എം എ .എൽ പി സ്കൂൾ കവുക്കോട് ഓണത്തിനൊരു വട്ടി പൂ
പദ്ധതിയുടെ ഭാഗമായുള്ള ചെണ്ടുമല്ലികൃഷിയുടെ വിളവെടുപ്പുത്സവം തൃത്താല ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.ആർ കുഞ്ഞുണ്ണി ഉദ്ഘാടനം ചെയ്തു.
പ്രാദേശികമായി പൂക്കൾ ഉൽപാദിപ്പിക്കുന്നഇത്തരം പദ്ധതികൾ മാതൃകാപരമാ
ണെന്ന് അദ്ദേഹം പറഞ്ഞു പി.ടി.എ പ്രസിഡണ്ട് അമ്പിളി മനോജ് അധ്യക്ഷത വഹിച്ചു.
പ്രധാനധ്യാപകൻ ബാബു നാസർ, എ.എം നൗഷാദ് ലിജിത കെ ,ബീനകുരിയൻ ഷമീറഎം,ഹാദിയമെഹ്റിൻ, അബ്ദുൾ അസീസ് നീനു പോൾ, മുനീറ പി ബിൻസി ടി
എന്നിവർ പങ്കെടുത്തു.