—- പ്രത്യേക ലേഖകൻ —
പാലക്കാട്:സ്വാതന്ത്ര്യത്തിനുശേഷം ഇത്തരമൊരു പദയാത്ര നടത്തുന്ന ആദ്യത്തെ പാർട്ടി കോൺഗ്രസ്സാണെന്ന് സംഘടനാ കാര്യങ്ങളുടെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാലിന്റെ പ്രസ്ഥാവന സ്വതന്ത്ര ഇന്ത്യയുടെ രാഷ്ട്രീയ ചരിത്രത്തെക്കുറിച്ചുള്ള അറിവില്ലായ്മയാണെന്ന് എൻ.സി.പി. സംസ്ഥാന കമ്മിറ്റി അംഗം എം.എ. കബീർ പരിഹസിച്ചു
1977-ൽ രൂപം കൊണ്ട ജനതാ പാർട്ടിയുടെ അഖിലേന്ത്യാ പ്രസിഡന്റായ എസ്. ചന്ദ്രശേഖർ നടത്തിയ “ഭാരത യാത്ര കന്യാകുമാരിയിൽ നിന്നും കാൽനടയായി 6 മാസം കൊണ്ട് ഡൽഹിയിൽ എത്തിച്ചേർന്നതാണ്.സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ പദയാത്ര കന്യാകുമാരിയിൽ നിന്നും അദ്ദേഹത്തിന്റെ പശ്ചാത് തുടങ്ങി. പത്ത് ദിവസം കഴിഞ്ഞതും കർണ്ണാടകത്തിൽ രാമകൃഷ്ണ ഡെയുടെ നേതൃത്വത്തിൽ ജനതാപാർട്ടിയുടെ സർക്കാർ അധികാരത്തിൽ വരികയും പ്രസ്തുത മന്ത്രി സഭയിലെ അംഗമായ ദേവഗൗഡയും ജനതാപാർട്ടി തമി ഴ്നാട് ഘടകം പ്രസിഡന്റ് പാൻ, രാധാകൃഷ്ണൻ എം. എൽ.എ യും പാർട്ടി പ്രസിഡന്റായ ചന്ദ്രശേഖർജിയുടെ അനുഗ്രഹം വാങ്ങാൻ കോയനത്തൂരിൽ വിമാനം ഇറങ്ങി പാലക്കാട് ജില്ലയിലെ ജാഥയുടെ അന്നത്തെ സമാപനസ്ഥ ലമായ കൊടുവായൂരിൽ എത്തിച്ചേർന്നു. പദയാത്ര വേലന്താവളം വഴി തമി ഴ്നാട്ടിൽ പ്രവേശിച്ചു. 6 മാസം കൊണ്ട് കൃത്യമായി മുൻകൂട്ടിയുള്ള തിരു മാനം അനുസരിച്ച് ഡൽഹിയിലെത്തിച്ചേർന്നു.
പലയാത്ര പോയസംസ്ഥാനങ്ങളിലെ പൊതുജനങ്ങളിൽ നിന്നും പിരിച്ചെടുത്ത സംഭാവന ഉപയോഗിച്ച് ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും പിന്നോക്ക വിഭാഗക്കാർ താമസിക്കുന്ന സ്ഥലം കേന്ദ്രീകരിച്ച് ഭാരതയാത്ര സെൻ്ററുകൾ ഇന്നും പ്രവർത്തിച്ചു വരുന്നുണ്ട്. ആയതിന്റെ ഉദാഹരണമാണ് പാലക്കാട് ജില്ലയിലെ അട്ടപ്പാടിയിലും, തമിഴ്നാട്ടിലെ ഏർക്കാട്ടിലും ഇന്ത്യയിൽ ജാഥ കടന്നുപോയ ഇരുപതോളം സംസ്ഥാനങ്ങളിലും അട്ടപ്പാടി മോഡൽ ഭാരത യാത്രാസെന്ററുകൾ സ്ഥാപിച്ച് 50,100 ഏക്കർ സ്ഥലത്താണ് പ്രവർത്തിച്ചു വരുന്നത്.
കന്യാകുമാരിയിൽ നിന്നും വേലന്താവളം വരെ ചന്ദ്രശേഖർജിയോടൊപ്പം പദയാത്രയിൽ പങ്കെടുത്ത ആളാണ് ഞാൻ ( എം. എം. കബീർ) ഇ താണ് ചരിത്രം എന്നിരിക്കെ അഖിലേന്ത്യാ കോൺഗ്രസ്സ് കമ്മിറ്റിയുടെ ജന റൽ സെക്രട്ടറിയെ രാഷ്ട്രീയചരിത്രം സാധാരണ കോൺഗ്രസ്സ് പ്രവർത്തകൻ പഠിപ്പിക്കണമെന്ന് എം.എം. ആവശ്യപ്പെട്ടു.