ലിയാഫി സമരത്തിലേക്ക്

ചിറ്റൂർ :- ലൈഫ് ഇൻഷൂറൻസ് ഏജന്റസ് ഫെഡറേഷൻ ഓഫ് ഇന്ത്യ ( ലിയാഫി) യുടെ നേതൃത്വത്തിൽ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് സെപ്തംബർ ഒന്നാം തിയതി മുതൽ ദേശീയ സമരം ആരംഭിച്ചു. ഇതിന്റെ ഭാഗമായി എൽ ഐ സി നടത്തുന്ന എല്ലാ മീറ്റിംഗുകളും ബഹിഷ്കരിക്കും. പോളിസി ഉടമകൾക്ക് ഉയർന്ന ബോണസ് നൽകുക, ലോണിന്റെ ഇന്ററസ്റ്റ് റേറ്റ് അഞ്ച് ശതമാനമാക്കി കുറയ്ക്കുക, പോളിസി ഡോക്യുമെന്റുകൾ സേവനത്തിനായി നൽകുമ്പോൾ രസീത് നൽകുക, അഞ്ചു വർഷത്തിനുള്ളിൽ മുടങ്ങിയ പോളിസികൾ പുതുക്കുവാൻ അനുവദിക്കുക , എല്ലാ ബ്രാഞ്ചിലും ഹെൽപ് ഡെസ്ക്ക് നടപ്പിലാക്കുക, അൺ ക്ലൈം ആയി കിടക്കുന്ന ഫണ്ടുകൾ മറ്റു കാര്യങ്ങൾക്ക് ഉപയോഗിക്കാതിരിക്കുക, ഏജന്റിന്റെ ഗ്രാറ്റുവിറ്റി ഇരുപത് ലക്ഷമായി ഉയർത്തുക, ഐ ആർ ഡി ഐ നിർദ്ദേശിച്ച കമ്മീഷൻ നിരക്ക് നടപ്പിലാക്കുക, എല്ലാ ഏജന്റുമാർക്കും മെഡിക്കൽ ക്ലെയിം നൽകുക, കോൺട്രി ബ്രൂട്ടറി പ്രോവിഡന്റ് ഫണ്ട് പെൻഷൻ സ്കീം നടപ്പിലാക്കുക, ടേം ഇൻഷൂറൻസിന്റെ പരിധി ഉയർത്തുക, ഗ്രൂപ്പ് ഇൻഷൂറൻസ് പരിധി ഇരുപത് ലക്ഷമായി ഉയർത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിചുള്ള ധർണ്ണാ സമരം ചിറ്റൂർ ബ്രാഞ്ചിന്റെ മുൻപിൽ ലിയാഫി സംസ്ഥാന വൈസ് പ്രസിഡന്റ് ശ്രീ.പി .ബൈജു ഉദ്ഘാടനം ചെയ്തു.

ബ്രാഞ്ച് പ്രസിഡന്റ് ആർ. മോഹൻദാസ് പൊൽപ്പുള്ളി അധ്യക്ഷത വഹിച്ചു. കെ.ഗോവിന്ദൻ , ടി.രാമകൃഷ്ണൻ , പി.ഗോപീകൃഷ്ണൻ , ആർ. മണികണ്ഠൻ, ഹാരീഷ് ബാബു, ഇളങ്കോവൻ , സ്വർണ്ണമണി, സുനിത, ഓമന ,വി.കണ്ണൻ എന്നിവർ സംസാരിച്ചു.