പ്രസ്സ് ക്ലബിൽ ഓണാഘോഷം സംഘടിപ്പിച്ചു

പാലക്കാട്: പ്രസ്സ് ക്ലബ്ബിൽ സംഘടിപ്പിച്ച ഓണാഘോഷം സംസ്ഥാന കമ്മിറ്റിയംഗം ജിഷ ജയൻ ഉദ്ഘാടനം ചെയ്തു.പ്രസ്സ് ക്ലബ്ബ് പ്രസിഡൻ്റ് രമേഷ് അദ്ധ്യക്ഷനായി.സെക്രട്ടറി മധുസുദനൻ കർത്ത ആ മുഖ പ്രഭാഷണം നടത്തി.വി.എം.ഷൺമുഖദാസ് ,ദിനേശ്, ഓണാഘോഷ കമ്മിറ്റി കൺവീനർ ജിമ്മി ജോർജ്ജ് എന്നിവർ സംസാരിച്ചു.മുൻ പ്രസിഡൻ്റ് അബ്ദുൾ ലത്തീഫ് നഹയുടെ ഗാനാലാപനവും വിവിധ മത്സരങ്ങളും ഓണസദ്യയും ഉണ്ടായി.