പാലക്കാട്: സ്ക്കൂൾ ,കോളേജ് തലങ്ങളിൽ മെബൈൽ ഫോൺ ഉപയോഗം കർശനമായി നിയന്ത്രിക്കണമെന്നും ,നിയമം കർശനമാക്കണമെന്നു o ഓൾ ഇന്ത്യാ വീരശൈവ സഭ സംസ്ഥാന പ്രവർത്തക യോഗം സർക്കാരിനോടാവശ്യപ്പെട്ടു.
ആണ്ടിമഠം ശ്രീ . പാഞ്ചാലിയമ്മൻ ഹാളിൽ പ്രസിഡന്റ് സി. മുരുകന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം ,സാംസ്ഥാന ജനറൽ സെക്രട്ടറി കെ. ഗോകുൽദാസ് ഉദ്ഘാടനം ചെയ്തു .കെ . രമേഷ് ബാബു മുഖ്യാതിഥിയായി സ്ക്കൂൾ ,കോളേജ് വിദ്യാർത്ഥികൾക്കിടയിൽ മയക്കുമരുന്ന് ഉപയോഗം വർദ്ധിച്ച് വരുന്ന സാഹചര്യത്തിൽ മൊബെൽ ഫോൺ ഉപയോഗം സ്ക്കൂൾ ,കോളേജ് തലങ്ങളിൽ കർശനമായി നിയന്ത്രിക്കേണ്ടത് അനിവാര്യമാണ് ,പൂർണ്ണമായി ഓഫ് ലൈൻ വിദ്യാഭ്യാസം ആക്കിയ സാഹചര്യത്തിൽ മെബൈൽ ഫോൺ ഉപയോഗം വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഉപയോഗിക്കുന്നത് വിദ്യഭ്യാസ വകുപ്പ് നിർത്തലാക്കുമെന്ന തീരുമാനത്തെ ഓൾ ഇന്ത്യാ വീരശൈവ സഭ സ്വാഗതം ചെയ്തു. വീരശൈവരുടെ കേരളത്തിലെ ഗുരുസ്ഥാനീയനും ,തീണ്ടലും ,തൊടലും നടമാടിയിരുന്ന കാലത്ത് സ്വന്തമായി ക്ഷേത്രങ്ങളിൽ പ്രതിഷ്ഠ നടത്തുവാനുള്ള ധൈര്യം കാണിക്കുകയും 1852- ൽ ആറാട്ടുപുഴ വേലായുധ പണിക്കർ മംഗത്ത് ഒരു ക്ഷേത്രം പണിയുകയും ആ ക്ഷേത്രത്തിൽ മുറ്റത്ത് വിശ്വനാഥൻ ഗുരുക്കൾ ശിവ പ്രതിഷ്ഠ നടത്തുകയും ചെയ്തു എന്നാണ് ചരിത്രം പറയുന്നത് ,കൂടാതെ ചേർത്തല തണ്ണീർമുക്കം ചെരുവരണം കര ശിവക്ഷേത്രം ,കായംകുളം ആലുംമൂട്ടിൽ ശിവക്ഷേത്രം എന്നിടങ്ങളിലെ പ്രതിഷ്ഠയും ശ്രീ. മറ്റത്ത് വിശ്വനാഥ ഗുരുക്കൾ ആണ് നിർവ്വഹിച്ചത് മറ്റത്ത് ശ്രീ. വിശ്വനാഥ ഗുരുക്കൾ എന്ന ചരിത്ര പുരുഷന്റെ പേരിൽ സർക്കാർ സ്മാരകം നിർമ്മിക്കണമെന്നും ,കേരളത്തിലെ നവോത്ഥാന നായകരിൽ സ്ഥാനം നൽകണമെന്നും ഓൾ ഇന്ത്യാ വീരശൈവ സഭ സംസ്ഥാന പ്രവർത്തക യോഗം ആവശ്യപ്പെട്ടു യോഗത്തിൽ പ്രതീപ് കുളപ്പുള്ളി ,കുട്ടൻ കണ്ണാടി ,ലതിക ,ശിവശങ്കരൻ എം.ആർ വേണു പത്തനംതിട്ട ,സത്യൻ കണ്ണങ്കര ,സാബു കണ്ണങ്കര (യുവജന വിഭാഗം പ്രസി: ,) മധു ഇടപ്പോൺ ,ജ്യോതി അയ്യരുമഠo, പ്രിയ തിരുവനന്തപുരം ,ഹരികൃഷ്ണൻ കോഴിക്കോട് ,രാജീവൻ കോട്ടയം ,മണികണ്ഠൻ ,പഴനിയാണ്ടി എന്നിവർ പ്രസംഗിച്ചു സിന്ധുരാജൻ നന്ദി രേഖപ്പെടുത്തി