പാലക്കാട്:മുജാഹിദ്ദ് സ്റ്റുഡൻസ് മൂവ്മെന്റ് ആർട്ടസ് & സയൻസ് വിദ്യാർത്ഥി സമ്മേളനം ഓഗസ്റ്റ് 28 ന് മണ്ണാർക്കാട് നടക്കും. അനീതികൾക്കെതിരെ പ്രതികരിക്കാനുള്ള കർമ്മശേഷി വിദ്യാർത്ഥികളിലെത്തിക്കുകയാണ് ലക്ഷ്യമെന്ന് സെക്രട്ടറി ഇത്തിഹാദ് സലഫി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. അധാർമ്മികത പുരോഗമനമല്ല എന്ന പ്രമേയത്തിലാണ് സമ്മേളനം നടക്കുന്നത് . അധാർമ്മികതയെ വിശുദ്ധി വൽക്കരിക്കാനുള നീക്കത്തെ ഗൗരവമായി തന്നെയാണ് വീക്ഷിക്കുന്നത്. തീവ്രവാദം . സൈബർ വൈകൃതങൾ, ലഹരി തുടങ്ങിയവയിൽ വിദ്യാർത്ഥികൾ അകപ്പെടുന്നുണ്ട്. ഇതിനെ പ്രതിരോധിക്കാനുള്ള മാർഗഗങ്ങൾ സമ്മേളനം ചർച്ച ചെയ്യുമെന്നും ഇത്തിഹാദ് സലഫി പറഞ്ഞു. എം.എം. ഇക്ബാൽ, ആഷിക്ക്കൽ മണ്ഡപം, നബീൽ നാസർ എന്നീ ഭാരവാഹികളും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു