അതിദരിദ്ര്യ കുടുംബങ്ങൾക്കുള്ള മൈക്രോപ്ലാൻ തയ്യാറാക്കൽ.*

ചിറ്റൂർ: പാലക്കാട്, മലമ്പുഴ, കൊല്ലങ്കോട്, ചിറ്റൂർ ബ്ലോക്കിലെ തെരഞ്ഞെടുത്തവർക്ക് കില ഏകദിനപരിശീലനം നൽകി. പരിശീലനം ചിറ്റൂർ ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ പ്രസിഡന്റ് അഡ്വകേറ്റ് വി. മുരുകദാസ് ഉദ്ഘാടനം ചെയ്തു. കില ചിറ്റൂർ ബ്ലോക്ക് കോർഡിനേറ്റർ എ. മോഹൻ അധ്യക്ഷത വഹിച്ചു. ചിറ്റൂർ ബ്ലോക്ക്  ബി.ഡി.ഓ എസ്. ഷക്കീല സ്വാഗതം പറഞ്ഞു. ജില്ല അസിസ്റ്റന്റ് പ്രോജക്ട് ഓഫീസർ സഖി. എം, പെർഫോർമൻസ് ഓഡിറ്റ് സൂപ്പർ വൈസർ  കെ.ഡി. ഹരേഷ്, ചിറ്റൂർ താഹ്സിൽദാർ കെ. ശരവണൻ, പാലക്കാട് താഹ്സിൽദാർ ടി. രാധാകൃഷ്ണൻ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

പരിശീലനത്തിന് കില റിസോഴ്‌സ് പേഴ്‌സന്മാരായ പി.ജി. ശിവദാസൻ, ബിന്ദു സുരേഷ്, എ. മോഹൻ, ഗീത. പി, സ്മിത.കെ.പി, എൻ. ജയപ്രകാശ് എന്നിവർ നേതൃത്വം നൽകി.

*പരിശീലന പരിപാടിയിൽ പാലക്കാട്, ചിറ്റൂർ തഹസിൽദാർമാർ, പാലക്കാട്, മലമ്പുഴ, കൊല്ലങ്കോട്, ചിറ്റൂർ ബ്ലോക്കിലെ ഗ്രാമപഞ്ചായത്ത്  നോഡൽ ഓഫീസർമാരായ  അസിസ്റ്റന്റ് സെക്രട്ടറിമാർ, അസിസ്റ്റന്റ് നോഡൽ ഓഫീസറായ വി ഇ ഒ മാർ, ബ്ലോക്ക് പഞ്ചായത്ത് സെകട്ടറിമാർ, ജോ: ബിഡിഒ മാർ, ജി ഇ ഒമാർ, ബ്ലോക്ക് പരിധിയിലെ സി ഡി പി ഒമാർ, ബ്ലോക്ക് പരിധിയിലെ എല്ലാ പഞ്ചായത്തിലെയും കുടുംബശ്രീ ചെയർപേഴ്സൺമാർ,  ബ്ലോക്ക് തല പട്ടികജാതി വികസന ഓഫീസർമാർ, മെഡിക്കൽ ഓഫീസർമാർ  തുടങ്ങിയവർ പങ്കെടുക്കുന്നു.