ഇന്ത്യൻ സ്വാതന്ത്ര്യത്തിൻ്റെ 75മത് വാർഷികാഘോഷത്തിൻ്റെ ഭാഗമായി പുരോഗമന കലാ സാഹിത്യ സംഘം കൊല്ലങ്കോട് മേഖലാ കമ്മിറ്റി സംഘടിപ്പിക്കുന്ന പോരാട്ടങ്ങളുടെ സ്വാതന്ത്ര്യ തെരുവ് പല്ലശ്ശന കൂടല്ലൂർ മുല്ലക്കൽ ജംഗ്ഷനിൽ സംഘടിപ്പിച്ചു.
പ്രശസ്ത എഴുത്തുകാരൻ പുരോഗമന കലാസാഹിത്യ സംഘം ജില്ലാ സെക്രട്ടറി രാജേഷ് മേനോൻ ഉദ്ഘാടനം ചെയ്തു.കുട്ടികളുടെ സ്വാതന്ത്ര്യഗീതങ്ങൾ . പ്രസംഗം,കവിതകൾ, കുട്ടികൾ വരച്ച ചിത്രങ്ങളുടെ പ്രദർശനം എന്നിവയും ഉണ്ടായിരുന്നു. പ്രസിഡണ്ട് സി.എസ്. പ്രവീൺ അധ്യക്ഷത വഹിച്ചു. ജനാധിപത്യ പുരോഗമന പ്രസ്ഥാനത്തിന്റെ സെക്രട്ടറിമാരായ കെ ലക്ഷ്മണൻ . വി.എം.കൃഷ്ണൻ , ആർ. കണ്ണദാസ്, പുകസ സംഘടനാ സെക്രട്ടറി ആർ ശാന്തകുമാരൻ ,പഞ്ചായത്ത് മെമ്പർ കെ.മണികണ്ഠൻ , ടി.എ. കൃഷ്ണൻകുട്ടി, പകാൻ എന്നിവർ പ്രസംഗിച്ചു. മേഖലാ സെക്രട്ടറി എ ഹാറൂൺമാസ്റ്റർ സ്വാഗതവും സ്വാഗത സംഘം കൺവീനർ കെ.എസ്. ലക്ഷ്മണൻ നന്ദിയും പറഞ്ഞു.