പുതുതുനഗരം: സ്കൂൾ വിദ്യാർത്ഥികൾക്ക് കഞ്ചാവ് വിൽക്കുന്നയാൾ പോലീസ് പിടിയിലായി. പുതുനഗരം പിലത്തൂർ മേട് ആനമല വീട്ടിൽ അഹമ്മദ് കബീറിൻ്റെ മകൻ ഷമീർ (22) ആണ് കൊടുവായൂർ നൊച്ചൂരിൽ നിന്നും ഒരു കിലോ ഇരുന്നൂറു ഗ്രാം കഞ്ചാവുമായി പിടിയിലായത്.സ്കൂൾ പരിസരത്ത് കഞ്ചാവ് വിൽപനയാണ് ഇയാളുടെ സ്ഥിരം പരിപാടിയെന്ന് പോലീസ് പറഞ്ഞു.
ഐ എസ് എച്ച് ഒ.എ. ദീപകുമാറിൻ്റെ നേതൃത്വത്തിൽ
എസ് ഐ.കെ.ദിവാകരൻ. ,എ എസ് ഐ.എം. വിജയകുമാർ., എസ് സി പി ഒ . സി.സുകുമാരൻ ,എം മണികണ്ഠൻ. , വി.രാമൻ ,ആർ ‘ അനിൽകുമാർ . സി പി ഒ. എസ് ലിധീഷ്,എസ്. സുരേഷ്. ,ഡിവി ആർ എസ് ഐ. സി.. രാജൻ, ഡി വി ആർ എസ് സി പി ഒ.ജി.സതീഷ്. എന്നിവർ അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.പുതുനഗരം പോലീസ് സ്റ്റേഷനിൽ മൂന്ന് കേസും ചിറ്റൂർ എക്സൈസിൽ ഒരു കേസും നിലവിലുള്ളതായി പോലീസ് പറഞ്ഞു.