വഴിയോര കച്ചവടക്കാർ കലക്ടറേറ്റ് മാർച്ച് നടത്തി

പാലക്കാട്:വഴിയോര കച്ചവട തൊഴിലാളി യൂണിയൻ സി.ഐ.ടി.യുവിന്റെ നേതൃത്വത്തിൽ കലക്ടറേറ്റ് മാർച്ച് നടത്തി.വഴിയോര കച്ചവട തൊഴിൽ സംരക്ഷണ നിയമം പഞ്ചായത്തുകളിലും നടപ്പിലാക്കണമെന്നാവശ്യപ്പെട്ടാണ് മാർച്ച്. മാർച്ച് സി ഐ ടി യു അഖിലേന്ത്യ സെക്രട്ടറി കെ.കെ. ദിവാകരൻ ഉദ്ഘാടനം ചെയ്തു. വഴിയോര കച്ചവട തൊഴിലാളി സംരക്ഷണ നിയമം ഉണ്ടെങ്കിലും നടപ്പിലാക്കുന്നില്ല. ഇന്ത്യയിൽ മാത്രമല്ല വിദേശ രാജ്യങ്ങളിലും വഴിയോര കച്ചവടത്തിന് പ്രാധാന്യമുണ്ട്. വിലക്കയറ്റവും ഉദ്യോഗസ്ഥ പീഡനവും ഇന്ന് തൊഴിലെടുക്കാൻ കഴിയാത്ത അവസ്ഥയുണ്ടാക്കി. ഇതിന് മാറ്റം വേണമെന്ന് കെ.കെ.ദിവാകരൻ ആവശ്യപ്പെട്ടു. അന്യായമായ ഒഴിപ്പിക്കലുകൾ അവസാനിപ്പിക്കുക എന്ന ആവശ്യമുന്നയിച്ചായിരുന്നു മാർച്ച് അഞ്ചു വിളക്കിന് സമീപത്ത് നിന്ന് ആരംഭിച്ച മാർച്ച് കലക്ടറേറ്റിന് മുന്നിൽ പോലീസ് തടഞ്ഞു. വഴിയോര കച്ചവട തൊഴിലാളി യൂണിയൻ ജില്ലാ സെക്രട്ടറി കെ.രാധാകൃഷ്ണൻ സ്വാഗതം പറഞ്ഞു. യൂണിയൻ ജില്ലാ പ്രസിഡന്റ് എസ് കൃഷ്ണദാസ് അധ്യഷത വഹിച്ചു. യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം കെ.വി സന്തോഷ കുമാർ , യൂണിയൻ ജില്ല ട്രഷറർ സുനിൽ , വൈസ് പ്രസിഡന്റ് വി.കെ ഉമ്മർ യൂണിയൻ പുതുശേരി ഡിവിഷൻ സെക്രട്ടറി സിദ്ധാർത്ഥൻ, നഗരസഭ വെന്റിങ് കമ്മിറ്റി അംഗം കെ. സരസ്വതി യൂണിയൻ ജില്ലാ ജോ. സെക്രട്ടറി വി സുരേഷ് നന്ദി പറഞ്ഞു.