പട്ടാമ്പി: എഴുപത്തിയഞ്ച് വർഷം പൂർത്തിയാക്കിയ, ഇന്ത്യയുടെ സ്വാതന്ത്ര്യ ദിനാഘോഷം പട്ടാമ്പി ഗവ. സംസ്കൃത കോളേജിൽ എൻ സി സി യുടെ നേതൃത്വത്തിൽ നടന്നു. ആസാദീ കാ അമൃത് മഹോൽസവിന്റെ ഭാഗമായി വിപുലമായി സംഘടിപ്പിക്കപ്പെട്ട ദിനാചരണം രാവിലെ 9 മണിക്ക് പ്രിൻസിപ്പൽ ഡോ.ജെ സുനിൽ ജോൺ പതാക ഉയർത്തി ഉദ്ഘാടനം ചെയ്തു. രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും കാത്ത് സൂക്ഷിക്കാനും സ്വാതന്ത്ര്യത്തിന്റെ വില മനസിലാക്കി,പസ്പര സ്നേഹവും സൗഹാർദ്ദവും നിലനിർത്തി പ്രവർത്തിക്കാനും അദ്ദേഹം ആഹ്വാനം ചെയ്തു. എൻ സി സി കേഡറ്റുകളുടെ മാർച്ചും വിവിധ സാംസ്കാരിക പരിപാടികളും നടന്നു. പരിസ്ഥിതി ദിനാചരണ ഭാഗമായി നടന്ന പ്രബന്ധ രചനയിൽ ഒന്നാം സ്ഥാനം നേടിയ സാമ്പത്തിക ശാസ്ത്ര വിദ്യാർത്ഥിനി എൻ.പി.ഊഷ്മക്കുളള ഉപഹാരം വൈസ് പ്രിൻസിപ്പൽ പി.കെ പ്രസന്ന വിതരണം ചെയ്തു. അസോസിയേറ്റഡ് എൻ സി സി ഓഫീസർ ക്യാപ്റ്റൻ ഡോ.പി.അബ്ദു അധ്യക്ഷനായി.
അണ്ടർ ഓഫീസർമാരായ കെ.എം.അബ്ദുൽ ഹാഷിം, പി.ഹരി ലക്ഷ്മി, എ.ശ്രീലക്ഷ്മി, പി. അജ്മൽ ഹക്കീം, കെ ശ്രീലക്ഷ്മി, എസ്. ദർശന, സി. സന്ദീപ് കൃഷ്ണ, കെ.വി.വിഷ്ണു, കെ.പി. രേഷ്മ , കെ.എം.വിഘ്നേഷ് എന്നിവർ നേതൃത്വം നൽകി.