പട്ടാമ്പി: ഗവ.ഹൈസ്കൂളിൽ നിന്നും 82 – 83 വർഷം എസ് എസ് എൽ സി പഠനം പൂർത്തിയാക്കിയവരും രണ്ടാം ഭാഷയായി അറബിക് പഠിച്ചിരുന്ന വരുമായ വിദ്യാർത്ഥികൾ സ്കൂൾ അങ്കണത്തിൽ വീണ്ടും സംഗമിച്ചു. 78 മുതൽ 83 വരെ വിവിധ ക്ളാസുകളിലായി അറബി പഠിച്ചവരും 82-83 ൽ 10 ഇ. ക്ളാസിലൂടെ പഠനം പൂർത്തിയാക്കി പുറത്തിറങ്ങിയവരുമായിരുന്നു 39 വർഷത്തെ ഓർമ്മകളുമായി ഒത്ത് ചേർന്നത്. സ്വാതന്ത്ര്യ സമര സേനാനികളെ അനുസ്മരിച്ച് കൊണ്ട് തുടങ്ങിയ സംഗമം സ്കൂൾ പ്രധാനധ്യാപിക ടി.രാധ ഉദ്ഘാടനം ചെയ്തു. ലതീഫ് മലപ്പുറം അധ്യക്ഷനായി.പി ടി എ സമിതിയംഗം കെ.ടി.സൈതലവി മുഖ്യപ്രഭാഷണം നടത്തി.
ഹജ്ജ് കർമ്മം കഴിഞ്ഞ് തിരിച്ചെത്തിയ ഡോ.പി.അബ്ദു , വി. ടി. റംലത്ത് എന്നിവർക്ക് ചടങ്ങിൽ സ്വീകരണം നൽകി. കെ.പി.സക്കീർ , അയ്യൂബ് ചെറുതുരുത്തി, കെ.പി. ബഷീർ, മൊയ്തീൻ കിഴായൂർ , അഷ്റഫ് പുല്ലാനി, ബഷീർ, കെ. ഉമർ ,ടി. ഷാഹിദ, മുഹമ്മദലി, എസ്.എം.ബഷീർ, കെ.കെ. റംലത്ത്, പി .സൈതലവി, ജമീല ബുഹാരി, ടി.പി.മറിയക്കുട്ടി, ടി.പി. ഹഫ്സത്ത്, സഫിയ പെരുമുടിയൂർ, ഹമീദ ,സുലൈഖ, ചെറുകോയ തങ്ങൾ, പി.സുഹറ, സഫിയ എടപ്പാൾ തുടങ്ങിയവർ സംസാരിച്ചു .