പാലക്കാട്: ജില്ല ആശുപത്രിയിലെ പ്രസവാനന്തര വാർഡിൽ ചുടുവെള്ളം കിട്ടാതെ പ്രസവിച്ച അമ്മമാരും കൂട്ടു ഇരുപ്പുക്കാരും ബുദ്ധിമുട്ടുന്നതായി പരാതി.പ്രസവിച്ചവർക്ക് കൂടുതലും ചുടുവെള്ളം ആവശ്യമായിരിക്കെ അധികൃതർ ശ്രദ്ധിക്കാത്തത് ശക്തമായ പ്രതിഷേധത്തിനിടയാക്കുന്നു. ഒരു ബക്കറ്റ് വെള്ളം ഇരുപത്തിയഞ്ചു രൂപ കൊടുത്ത് പുറമേ നിന്നും വാങ്ങി കൊണ്ട് വന്ന് ഒന്നാം നിലയിലേക്കും രണ്ടാം നിലയിലേക്കും കൊണ്ടു പോകേണ്ട അവസ്ഥയാണ് ഇപ്പോൾ ഉള്ളത്.സി സേറിയനിലൂടെപ്രസവിച്ചുവരാണ് രണ്ടാം നിലയിലുള്ളത്. കൂടെ ഒരാൾക്കേ നിൽക്കാൻ പാടുള്ളൂ .അതിൽ പലരും പ്രായമായവരാണ്.’ അവർക്ക് വെള്ളം കൊണ്ടുവരികയെന്നത് ഏറെ ശ്രമകരമാണെന്നന്നും അവർ പറയുന്നു.സോളാർ സംവിധാനം കൊണ്ട് ചുടുവെള്ളം എല്ലായിടത്തും എത്തിക്കാനുള്ള നടപടിയെടുക്കണമെന്നും ഇതു സംബന്ധിച്ച് ആശൂപത്രി അധികൃതർക്കും ആരോഗ്യ മന്ത്രിക്കും പരാതി നൽകാനുള്ള തയ്യാറെടുപ്പിലാണ് പൊതുപ്രവർത്തകയായ റീന ജോസഫ്.
96560 85087 റീന ജോസഫ്.