അക്ഷരജാലകം പ്രസിദ്ധീകരിച്ച സി രാജഗോപാലൻ പള്ളിപ്പുറത്തിന്റെ സ്വയം പ്രകാശിക്കുന്ന ജീവിതം എന്ന ലേഖന സമാഹാരത്തിന്റെ രണ്ടാം പതിപ്പിന്റെ പ്രകാശനം കോഴിക്കോട് ഗാന്ധി ഗൃഹത്തിൽ വെച്ച് നടന്നു
പ്രശസ്ത പരിസ്ഥിതി പ്രവർത്തകനും സോഷിലിസ്റ്റ്മായ ഡോക്ടർ സന്ദീപ് പാണ്ടേ പുസ്തകത്തിന്റെ പ്രകാശനം നിർവഹിച്ചു കേരള നദി സംരക്ഷണ സമിതി ജനറൽ സെക്രട്ടറി ടി വി രാജൻ പുസ്തകം ഏറ്റുവാങ്ങി.അക്ഷരജാലകം പ്രസിഡന്റ് ഹുസൈൻ തട്ടത്താഴത്ത് പുസ്തക പരിചയം നടത്തി.
മികച്ച ലേഖനസമാഹാരത്തിനുള്ള ബഷീർ പുരസ്കാരമടക്കം ഒട്ടനവധി അംഗീകാരങ്ങൾ നേടിയ പുസ്തകമാണ് സി രാജഗോപാലൻ പള്ളിപ്പുറത്തിന്റെ സ്വയം പ്രകാശിക്കുന്ന ജീവിതങ്ങൾ