–സനോജ് പറളി —
മൃഗ സ്നേഹിയയായ ഒറ്റപ്പാലം സ്വദേശി മഞ്ജു പ്രമോദ് ആണ് മായന്നൂർ പ്രദേശത്തെ തെരുവുനായക്കളെ ഏറ്റെടുത്ത് ഷൊർണൂരിലുള്ള ആനിമൽ വെൽഫയർ സൊസൈറ്റിയുടെ അക്കൊമഡേഷൻ സെൻ്റെറിലേക്ക് കൊണ്ടുപോയത്. സൊസൈറ്റി ഭാരവാഹി രാംവാര്യരുടെ സഹകരണത്തോടെയാണ് മാറ്റിയിരിക്കുന്നത്. ഇതുവരെ ഒമ്പത് തെരുവുനായക്കളെയാണ് ഇത്തരത്തിൽ ഏറ്റെടുത്തിട്ടുള്ളത്. വരും ദിവസക്കളിൽ കുറച്ചുകൂടി നായകളെ ഏറ്റെടുക്കുവാനുള്ള ശ്രമത്തിലാണെന്ന് അവർ അറിയിച്ചു.ഒപ്പം തെരുവുനായക്കളെ ശാസ്ത്രീയമായി വന്ധ്യംകരണം നടത്തുന്നതിനായി എല്ലാവരും പരിശ്രമിക്കേണ്ടതുണ്ട് എന്ന് കൂടി അവർ കൂട്ടിച്ചേർത്തു .
ഒറ്റപ്പാലം നഗരസഭക്ക് ഇവര്മായി ബന്ധപെട്ടു നായകളെ ഒഴിവാക്കൻ ശ്രമിച്ചു കൂടെയെന്ന് നാട്ടുകാർ ചോദിച്ചു.