പാലക്കാട്‌ ജില്ലയിലെ മികച്ച ജനമൈത്രി പോലീസ് സ്റ്റേഷനായി ചാലിശ്ശേരി പോലീസ് സ്റ്റേഷനെ തിരഞ്ഞെടുത്തു

— യു.എ.റഷീദ്.പാലത്തറ ഗേറ്റ്—

2022 ജൂലൈ മാസത്തിൽ ജനമൈത്രിയിൽ മികച്ച പ്രകടനം കാഴ്ചവെച്ചതിനാണ് കഴിഞ്ഞ മാസത്തെ പ്രവർത്തന മികവിന് മികച്ച സ്റ്റേഷനായി ചാലിശ്ശേരിയെ തിരഞ്ഞെടുത്തത്. മികച്ച പോലീസ് സ്റ്റേഷനുള്ള ട്രോഫി അഡീഷണൽ എസ്.പി.ബിജു ഭാസ്കറിൽ നിന്നും ബീറ്റ് ഓഫീസർ എ.ശ്രീകുമാർ ഏറ്റുവാങ്ങി.

2020 ൽ സംസ്ഥാനത്തെ മികച്ച ജനമൈത്രി പോലീസ് സ്റ്റേഷൻ ചാലിശ്ശേരി ആയിരുന്നു.സംസ്ഥാനത്ത് 10000 വീടുകൾ സ്റ്റേഷൻ പരിധിയിൽ സന്ദർശിച്ച് ജനമൈത്രി പോലീസ് സംവിധാനം മികച്ച രീതിയിൽ പ്രാവർത്തികമാക്കുന്നതിൽ ഒന്നാം സ്ഥാനത്ത് എത്തിയതും ചാലിശ്ശേരി പോലീസ് സ്റ്റേഷനാണ്.ഇപ്പോൾ ഓരോ മാസത്തിലും മികച്ച പ്രവർത്തനം നടത്തുന്ന പോലീസ് സ്റ്റേഷനെ തിരഞ്ഞെടുക്കുന്നതിൽ രണ്ടാം തവണയാണ് ചാലിശ്ശേരി ഒന്നാമതെത്തുന്നത്.