പാലക്കാട് ജങ്ങ്ഷൻ റെയിൽവേ സ്റ്റേഷനിൽ നിന്നും ഏഴരലക്ഷം രൂപ വിലമതിക്കുന്ന ഓപ്പിയം പിടികൂടി

പാലക്കാട്‌ : റെയിൽവേ പോലീസും  എക്‌സൈസ് സർക്കിലും സംയുക്തമായി  പാലക്കാട്‌ ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ നടത്തിയ പരിശോധനയിൽ 75 ഗ്രാം ഓപിയം (karup) മായി രാജസ്ഥാൻ സ്വദേശി നാരു റാം, (24 )പിടിയിലായി. പാലക്കാട്‌ ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽവന്നു ചേർന്ന ഹിസാർ എക്സ്പ്രസിൽ പരിശോധിക്കവേ ട്രെയിനിൽ നിന്നും ഇറങ്ങി ഓടാൻ ശ്രമിച്ച പ്രതിയെ പ്ലാറ്റ് ഫോമിൽ വച്ചു പിടിക്കുകയായിരുന്നു. രാജസ്ഥാൻനിലെ ജോദ്പൂർ നിന്നും കറുപ് വാങ്ങി കോയമ്പത്തൂരിലേക്ക് കടത്താൻ തയ്യാറെടുക്കുന്നതിനിടെ പിടിയിൽ ആവുകയായിരുന്നു.  പ്രതി സമാനമായ കുറ്റം മുൻപ് ചെയ്തിട്ടുണ്ടോ എന്നും,  മറ്റു സ്ഥലങ്ങളിൽ കേസുകളിൽ ഉൾപ്പെട്ടിട്ട് ഉണ്ടോ എന്നും എക്സ് സൈസ്  അന്വേഷണം നടത്തുന്നുണ്ട്.

റെയിൽവേസ്റ്റേഷനുകളിലും ,ട്രെയിനു കളിലും പരിശോധന കർശനമാക്കുമെന്ന് ആർ.പി.എഫ്.കമാണ്ഡന്റ് ജെതിൻ ബി. രാജ് അറിയിച്ചു. പരിശോധനയിൽ ആർ.പി.എഫ്.സി.ഐ.  എൻ.. കേശവദാസ്, എക്സൈസ് സി.ഐ. പി.കെ. സതീഷ്, ആർ.പി.എഫ്.എസ്.ഐ.മാരായ ദീപക് എ. പി., അജിത് അശോക്, എ.എസ്.ഐ. സജു കെ. എസ്.എം.. രവി, അസി: എ ക്സൈസ് ഇൻസ്‌പെക്ടർ സയ്യിദ് മുഹമ്മദ്‌, ആർ.പി.എഫ്. ഹെഡ് കോൺസ്റ്റബിൾ അശോക് എൻ., എക്സൈസ് പ്രൈവറ്റീവ് ഓഫീസർ ഷാം ജി.  സി.ഇ.ഒ ഹരിദാസ് കെ., രാജീവ്‌ എന്നിവർ  പരിശോധനയിൽ പങ്കെടുത്തു.