കരിപ്പാലി പാലം കവിഞ്ഞൊഴുകുന്നു

*അഭിലാഷ് ചന്ദ്രൻ മംഗലം –

വടക്കഞ്ചേരി: കനത്ത മഴയെ തുടർന്ന് മുടപ്പല്ലൂർ കരിപ്പാലി പാലം നിറഞ്ഞൊഴുകി കൊണ്ടിരിക്കയാണ്. കൈവരികൾ പോലും കാണാൻ കഴിയാത്ത സാഹചര്യത്തിൽ പാലത്തിലൂടെയുള്ള ഗതാഗതം പൂർണ്ണമായും നിലച്ചു. മബ്ബാട്, മൂലം കോട് എന്നീ ഭാഗത്തേക്ക് ഈ പാലം വഴിയാണ് പോകേണ്ടത് .മാത്രമല്ല നെന്മാറ, മംഗലംഡാം തുടങ്ങിയ പ്രദേശങ്ങളിൽ നിന്നും വരുന്നവർക്ക് വടക്കഞ്ചേരി സെൻ്റ് ഫ്രാർൻസീസ് സ്കൂൾ, കിഴക്കഞ്ചേരി ,മൂലം കോട് എന്നിവങ്ങളിലേക്ക് പോകാനു ളള എളുപ്പവഴിയാണ് ഈ പാലം.