പത്തു ലക്ഷം രൂപ വിലമതിക്കുന്ന കഞ്ചാവുമായി പൊന്നാനി സ്വദേശി അറസ്റ്റിൽ

പാലക്കാട്‌. ആർ.പി.എഫ്. ഉം എക്‌സൈസ് റേഞ്ച് ഉം സംയുക്തമായി  പാലക്കാട്‌ ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ നടത്തിയ പരിശോധനയിൽ  പത്തു കിലോ കഞ്ചാവുമായി പൊന്നാനി സ്വദേശി അസ്‌ലം, (20) പിടിയിലായി . ഇന്നു ഉച്ചയ്ക്ക് പാലക്കാട്‌ ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിലെത്തിയ സിലിച്ചർ എക്സ്പ്രസിൽ പരിശോധിക്കവേ പ്ലാറ്റഫോമി ൽ ഇറങ്ങി ഓടിയ പ്രതിയെ ഓടിച്ചിട്ട് പിടിക്കുക യായിരുന്നു. വിശഖപട്ടണത്തു നിന്നും കഞ്ചാവു വാങ്ങി പാലക്കാട് ട്രെയിൻ ഇറങ്ങി പൊന്നാനി യിലേക്ക് കഞ്ചാവ് കടത്താൻ തയ്യാർ എടുക്കുന്നതിനിടെ പിടിയിൽ ആവുകയായിരുന്നു.കഞ്ചാവ് കടത്തികൊണ്ടുവരാൻ കൂടെ ഉണ്ടായിരുന്ന സുഹൃത് സംഭവസ്ഥലത്തു നിന്നും രക്ഷപ്പെട്ടു. അയാളെ പിടികൂടുന്നതിനുള്ള അന്വേഷണം ഉർജിതമാക്കിയതായി പോലീസ് പറഞ്ഞു. പ്രതികൾ സമാനമായ കുറ്റം മുൻപ് ചെയ്തിട്ടുണ്ടോ എന്നും,  മറ്റു ജില്ലകളിൽ കേസുകളിൽ ഉൾപ്പെട്ടിട്ട് ഉണ്ടോ എന്നും എക്സ് സൈസ്  അന്വേഷണം നടത്തുന്നുണ്ട് റെയിൽവേസ്റ്റേഷനു കളിലും ,ട്രെയിനുകളിലും  പരിശോധന കർശനമാക്കുമെന്ന് ആർ.പി.എഫ്.കമാണ്ഡന്റ് ജെതിൻ ബി. രാജ് അറിയിച്ചു.

പരിശോധനയിൽ ആർ.പി.എഫ്. സി.ഐ. എ. കേശവദാസ്, എ.എസ്.ഐ. സജു കെ. എസ്.എം.  രവി, അസി: എക്സൈസ് ഇൻസ്‌പെക്ടർ സയ്യിദ് മുഹമ്മദ്‌, ആർ.പി.എഫ്. ഹെഡ് കോൺസ്റ്റബിൾ അശോക് എൻ., അബ്ദുൽ സത്താർ,  എക്സൈസ് പ്രെവെൻറ്റീവ് ഓഫീസർ രജീഷ് കുമാർ കെ.  സി.ഇ.ഒ.ഹരിദാസ് കെ., ഡബ്ല്യു.സി.ഇ.ഒ. സീനത്ത് എന്നിവർ പങ്കെടുത്തു..