പാഞ്ചജന്യം പുരസ്കാര സമർപ്പണം 16 ന്

പാലക്കാട്: ചിറ്റൂർ പാഞ്ചജന്യം ലൈബ്രറി ഏർപ്പെടുത്തിയ ടി.വി. ശശി സ്മാരക പുരസ്കാര സമർപ്പണം ഓഗസ്റ്റ് 16 ന് ചിറ്റൂർ കോളേജ് ഓഡിറ്റോറിയത്തിൽ നടക്കും. പുരസ്കാര സമർപ്പണവും ടി.വി. ശശി സ്മാരക പ്രഭാഷണവും കേരള സാഹിത്യ അക്കാദമി പ്രസിഡണ്ട് കവി കെ. സച്ചിതാനന്ദൻ നിർവ്വഹിക്കുമെന്ന് പാഞ്ചജന്യം ലൈബ്രറി സെക്രട്ടറി സി. രൂപേഷ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

യുനിവേഴ്സിറ്റികളിൽ സാസ്കാരിക മേഖലയിൽ അവതരിപ്പിച്ച ഗവേഷണ പ്രബന്ധങ്ങളിൽ മികച്ച തിനെയാണ് പുരസ്കാരത്തിന് തെരഞ്ഞെടുത്തത്. ഡോ : കൃഷ്ണ അരവിന്ദിൻ്റെ രസ ചിന്ത പദ്ധതി – സംസ്കാര പഠന സങ്കൽപ്പങ്ങളെ അടിസ്ഥാനമാക്കി ഒരു  വിശകലനം  എന്ന പ്രബന്ധമാണ് പുരസ്കാരത്തിനർഹമായത്. ചിറ്റൂർ കോളേജിലെ മലയാളം വിഭാഗം അദ്ധ്യാപകനായ ടി.വി.ശശി സാംസ്കാരിക മേഖലയിലെ നിറസാന്നിധ്യമായിരുന്നും . ടി.വി. ശശി സ്മാരക സമിതി, ചിറ്റൂർ കോളേജ് മലയാള വിഭാഗം എന്നിവ സംയുക്തമായാണ് പുരസ്കാര സമർപപണവും പ്രഭാഷണവും സംഘടിപ്പിക്കുന്നത്. 25000 രൂപ പ്രശസ്തി പത്രം ഫലകം എന്നിവയടങ്ങുന്നതാണ് പുരസ്കാരമെന്നും രൂപേഷ് പറഞ്ഞു. ലൈബ്രറി പ്രസിഡന്റ് സി.എസ്. ശ്രീവത്സൻ , ചിറ്റൂർ കോളേജ് മലയാള വിഭാഗം അദ്ധ്യാപകൻ ടി.ശ്രീവത്സൻ എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു