പാലക്കാട്:ഷോപ്പിംഗ് കോംപ്ലക്സ് പണിതുകൊണ്ടിരിക്കെ ജെ.സി.ബി ഉപയോഗിച്ച് മണ്ണ് മാന്തിയപ്പോൾ പരിസരത്തെ കടയുടെ കുറച്ചുഭാഗം ഇടിഞ്ഞുവീണു .ജിബി റോഡിൽ ഇന്ന് പുലർച്ചയാണ് സംഭവം .സ്വകാര്യ വ്യക്തിയുടെ ഭൂമിയിൽ ഷോപ്പിംഗ് കോംപ്ലക്സ് പണിതുകൊണ്ടിരിക്കെ കിഴക്കുവശത്ത് അതിർത്തിയിൽ ജെ.സി.ബി ഉ.പയോഗിച്ച് മണ്ണ് മാന്തിയപ്പോൾ തൊട്ടടുത്ത കെട്ടിടത്തിൻ്റെ കുറച്ചുഭാഗം ഇടിഞ്ഞ് വീഴുകയായിരുന്നു .റോയൽ സ്റ്റുഡിയോയുടെ കെട്ടിടത്തിന്റെ ഭാഗമാണ് ഇടിഞ്ഞുവീണത് .ആളപായം ഒന്നും തന്നെ ഇല്ല .ഇടിഞ്ഞുവീണ ഭാഗം പുനർനിർമാണം നടത്തി കൊടുക്കാം എന്ന് ഷോപ്പിംഗ് കോംപ്ലക്സ് ഉടമ പറഞ്ഞതായി റോയൽ സ്റ്റുഡിയോ ഉടമ പറഞ്ഞു
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പാലക്കാട് ജില്ലാ പ്രസിഡന്റ് ബാബു കോട്ടയിൽ, പാലക്കാട് നിയോജക മണ്ഡലം പ്രസിഡന്റ് . എം. സ്. സിറാജ്,ജില്ലാ മീഡിയ കോ ഓർഡിനേറ്റർ ശ്രീ.അസ്സൻ മുഹമ്മദ് ഹാജി, പാലക്കാട് മർച്ചന്റ് യൂണിയൻ ഭാരവാഹി ജോബി (പ്രിൻസ് ഹാർഡ് വെയർ ) എന്നിവർ അപകടം നടന്ന സ്ഥലം സന്ദർശിച്ചു.
