ആദരം 2022 സംഘടിപ്പിച്ചു.

എസ് എസ് എൽ സി. പ്ലസ് ടു. പരീക്ഷകളിൽ ഉന്നതവിജയം കൈവരിച്ച വിദ്യാർത്ഥികളെ ആദരിച്ചു. കൂടല്ലൂർ പ്രതീക്ഷി കലാ സാംസ്കാരിക സംഘം വായനശാലയുടെ ആഭിമുഖ്യത്തിൽ 2022 ആഗസ്റ്റ് 2ന് ചൊവ്വാഴ്ച വൈകീട്ട് 4മണിക്ക് ആദരം 2022 എന്നപേരിൽ നടത്തപ്പെട്ട ഈ പരിപാടിയുടെ ഉത്ഘാടനം നെന്മാറ എം എൽ എ. കെ.ബാബു ഉത്ഘാടനം ചെയ്തു.

പ്രതീക്ഷാ കലാ സാംസ്കാരിക സംഘം ഉപദേശക സമിതി അംഗം കെ.എസ്.ലക്ഷ്മണൻ അധ്യക്ഷത വഹിച്ച പരിപാടിയിൽ ഉന്നതവിജയം കൈവരിച്ച വിദ്യാർത്ഥികളെ പല്ലശ്ശന ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൽ.സായ്രാധ, വാർഡ് മെമ്പർ മണികണ്ഠൻ എന്നിവർ അനുമോദിച്ചു. കാൻസർ രോഗികൾക്ക് മുടി മുറിച്ച് നൽകി സമൂഹത്തിന് മാതൃകയായ ദിയാലക്ഷ്മി, ചിത്രകാരൻ സായ്കിരൺ, മികച്ച ഫോട്ടോഗ്രഫിക്കഉള്ള സമ്മാനം നേടിയ ആദർശ്.പി എന്നിവരെയും ചടങ്ങിൽ ആദരിച്ചു.വിജയികൾക്കുള്ള മൊമെന്റോ കൂടല്ലൂർ പാർത്ഥാസ് കാറ്ററിംഗ് സർവ്വീസ് ഉടമ കെ.ജി. ഗണേഷ് അയ്യർക്കും, ജേതാക്കളായ വിദ്യാർത്ഥികൾക്ക് ഉപഹാരമായി പുസ്തകങ്ങൾ നൽകിയ മികച്ച അദ്ധ്യാപകനുള്ള അവാർഡ് നേടിയ മോഹനൻ മാസ്റ്റർക്കും സംഘാടകസമിതി നന്ദി രേഖപ്പെടുത്തി. സാമൂഹിക പ്രവർത്തകൻ ആർ.കണ്ണദാസ്. ജില്ലാ ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് അംഗം ടി.എ.കൃഷ്ണൻകുട്ടി, ജി.എച്ച്.എസ്.എസ് പ്രിൻസിപ്പാൾ ഇൻ ചാർജ്ജ്.കെമുരളീധരൻമാസ്റ്റർ എന്നിവർ പങ്കെടുത്തു.ജനാർദ്ദനൻ നന്ദി പറഞ്ഞു.