മലമ്പുഴ: വാഹന പരിശോധനക്കിടെ രേഖകളില്ലാത്ത ബൈക്കിൽ വന്ന യുവാവിനെ പോലീസ് വിശദമായി ചോദ്യം ചെയ്തപ്പോൾ കൊയമ്പത്തൂരിലെ ഒരു വക്കീൻ്റെ പൾസർ ബൈക്ക് മോഷ്ടിച്ചതാണെന്നും അകത്തേത്തറ ചാത്തൻ കുളങ്ങര ക്ഷേത്രത്തിലെ ഭണ്ഡാരം മോഷ്ടിച്ചതായും പ്രതി വിഷ്ണുപൂക്കുണ്ട്സമ്മതിച്ചു.പ്രതിയെ മലമ്പുഴ പോലീസ് ഹേമാംബിക പോലീസിനു കൈമാറി. നിരവധി മോഷണക്കേസിലെ പ്രതിയാണ് ഇയാൾ എന്ന് പോലീസ് പറഞ്ഞു.
മലമ്പുഴ പോലീസ് സ്റ്റേഷനിലെ ഐ.എസ്.എച്ച്.ഒ.സി ജോ വർഗ്ഗീസ്, എ.എസ്.ഐ.രമേഷ് എന്നിവരാണു് വാഹന പരിശോധന സംഘത്തിലുണ്ടായിരുന്നത്.