നാട്ടറിവ് കൂട്ടായ്മയും അനുമോദന യോഗവും സംഘടിപ്പിച്ചു

പാലക്കാട് :കൊട്ടേക്കാട് ആനപ്പാറ നന്മ ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ നാട്ടറിവ് കൂട്ടായ്മയും എസ്എസ്എൽസി, പ്ലസ് ടു ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർഥികളെ അനുമോദിക്കുകയും ചെയ്തു.

ആനപ്പാറ മാരിയമ്മൻ ക്ഷേത്ര ഹാളിൽ നടന്ന പരിപാടി ഏകതാ പരിഷത്ത് സംസ്ഥന വൈസ് പ്രസിഡന്റ് സന്തോഷ് മലമ്പുഴ ഉദ്ഘാടനം ചെയ്തു.
ദേശ കമ്മറ്റി സെകട്ടറി ആർ.രാജഗോപാലൻ മാസ്റ്റർ അദ്ധ്യക്ഷനായിരുന്ന യോഗത്തിൽ മുൻ വനിതാ-ശിശുക്ഷേമ വികസ ഡയക്ടർ സി.സുന്ദരി മുഖ്യപ്രഭാഷണം നടത്തി.

നന്മ പ്രസിഡന്റ് കെ.സുധ, സെക്രട്ടറി ശ്രുതിശങ്കരൻകുട്ടി, ദേശ കമ്മറ്റി പ്രസിഡന്റ് എം.സതീഷ് കുമാർ, എം.ആർ.സുകുമാരൻ, ജി.കുഞ്ചു, എം.ആർ.ആദിത്യൻ, വി.അച്യുതൻകുട്ടി,പി. രത്നവല്ലി,വനജ സതീഷ്, വി. സുധീഷ് ,എം.ആർ. ശിവദാസ്, വി.വിശ്രുത കുമാർ, കെ.സുശീല, ജീഷ സുജിത്ത് എന്നിവർ സംസാരിച്ചു.