സുബ്രദോ കപ്പ് പറളി സബ് ജില്ല മത്സരം സംഘടിപ്പിച്ചു

പറളി സ്കൂൾ പി ടി എ പ്രസിഡന്റ് പി പി ശിവകുമാർ ഉദ്ഘാടനം ചെയ്തു. പറളി സ്കൂൾ പ്രിൻസിപ്പൽ പി രേണുക അധ്യക്ഷത വഹിച്ചു. മുണ്ടൂർ സ്കൂൾ പ്രധാനാധ്യാപിക പി എം ജുബൈരിയ മുഖ്യാതിഥിയായി. പറളി സ്കൂൾ പ്രധാനാധ്യാപിക ടി വി ജ്യോതി, സ്‌പോർട്‌സ് ആൻഡ് ഗെയിംസ്‌ സബ് ജില്ല സെക്രട്ടറി പി ജി മനോജ്, ഫിസിക്കൽ എഡ്യൂക്കേഷൻ അധ്യാപകരായ കെ സജിൻ, പി ആർ നീതു, അധ്യാപകരായ ടി എം റഷീദ് എന്നിവർ സംസാരിച്ചു

അണ്ടർ 14 മത്സരത്തിൽ ഹൈസ്‌കൂൾ കേരളശ്ശേരി വിജയിച്ചു, എച്ച് എസ് എസ് മുണ്ടൂർ റണ്ണർ അപ്പായി. അണ്ടർ 17 മത്സരത്തിൽ എച്ച് എസ് എസ് പറളി വിജയിച്ചു, ഹൈസ്‌കൂൾ കേരളശ്ശേരി റണ്ണർ അപ്പായി.