അകത്തേത്തറ : പാലക്കാട് അകത്തേത്തറ എൻ എസ് എസ് എഞ്ചിനീയറിംഗ് കോളേജിലെ 2020-22 ബാച്ചിലെ ബിരുദദാന ചടങ്ങ് ജൂലൈ 22 ന് കോളേജിൽ വെച്ച് നടന്ന പരിപാടിയിൽ ചീഫ് ഗസ്റ്റ് ആയി റീലയൻസ് സി ഇ ഒ പ്രദീപ് ശ്രീധരൻ ഉദ്ഘാടനം ചെയ്തു, പ്രിൻസിപ്പൽ ഡോ. പി ആർ സുരേഷ് മുഖ്യ പ്രഭാഷണം നടത്തി, ഡോ ഷീല സ്വാഗതവും, പിജി റെപ്രെസെന്ററ്റീവ് പ്രതാപ് പ്രദീപ് നന്ദിയും പറഞ്ഞു. പരിപാടിയുടെ ലോഗോ പ്രകാശനം സിനിമ ഡയറക്ടർ ലാൽ ജോസ് നിർവഹിച്ചിരുന്നു .കോളേജ് ചരിത്രത്തിൽ ആദ്യമായ് ആണ് ഇത്തരത്തിൽ ഒരു പരിപാടി നടക്കുന്നത്.