കണ്ണാടിയിലെ ഗുണ്ടാ ആക്രമണം പ്രതികൾ അറസ്റ്റിൽ

പാലക്കാട്: ജൂലൈ പന്ത്രണ്ടാം തീയതി പാലക്കാട് ടൗണിന് സമീപം കണ്ണാടിയിൽ കാർ തടഞ്ഞുനിർത്തി ഡ്രൈവറെ വെട്ടുകത്തി ഉപയോഗിച്ച് കൊല്ലാൻ ശ്രമിക്കുകയും കാറിന്റെ ഗ്ലാസ്സുകൾ വെട്ടി പൊളിച്ചു ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്ത കേസിലെ പ്രതികളെ ടൗൺ സൗത്ത് പോലീസ് ആന്ധ്രപ്രദേശിലെ തിരുപ്പതിയിൽ നിന്ന് അറസ്റ്റ് ചെയ്തു. കണ്ണാടി കടലാകുറിശ്ശി സ്വദേശിയായ കൃഷ്ണപ്രസാദ് വി, കണ്ണാടി കുന്നുപറമ്പ് ചന്ദ്ര ബാബു പി ആർ എന്നിവരാണ് അറസ്റ്റിൽ ആയത്. കേസിലെ മറ്റൊരു പ്രതിയായ കണ്ണാടി ചേലക്കാട് സ്വദേശി മനോജിന് രണ്ടുദിവസം മുമ്പ് അറസ്റ്റ് ചെയ്തു റിമാൻഡ് ചെയ്തിരുന്നു. കേസിലെ ഒന്നാം പ്രതിയായ കൃഷ്ണപ്രസാദ കൊലപാതകങ്ങൾ ഉൾപ്പെടെ മറ്റ് 17 ഓളം കേസുകളിൽ പ്രതിയാണ്. ഇയാൾ മുൻ കാപ്പ തടവുകാരനുമാണ്. കേസിലെ രണ്ടാം പ്രതിയായ ചന്ദ്രബാബു പന്ത്രണ്ടോളം കേസുകളിൽ പ്രതിയാണ്. പാലക്കാട് ജില്ലാ പോലീസ് മേധാവി ആനന്ദ് ആർ, എ എസ് പി ഷാഹുൽഹമീദ് എന്നിവരുടെ നിർദ്ദേശപ്രകാരം രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം ആണ് പ്രതികളെ തിരുപ്പതിയിൽ നിന്ന് കസ്റ്റഡിയിൽ എടുത്തു.