ഈ ദുരിതം എന്ന് തീരും വിനോദസഞ്ചാരികളും നാട്ടുകാരും ചോദിക്കുന്നു

മലമ്പുഴ :ഒട്ടേറെ വിനോദസഞ്ചാരികൾ വരുന്ന കേരളത്തിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ മലമ്പുഴയിലേക്കുള്ള റോഡുകൾ പൈപ്പ് ലൈൻ സ്ഥാപിക്കാനുള്ള ചാലുകളും, മൺകൂനകളും കൊണ്ട് പൊറുതിമുട്ടിയിരിക്കുകയാണ്. മഴപെയ്താൽ റോഡ് മുഴുവൻ ചെളി നിറഞ്ഞ് വാഹനങ്ങൾ തെന്നി വീഴുകയാണ്. റോഡിൻറെ നടുക്കിൽ കുഴി കുഴിച്ച് കൂമ്പാരം ആക്കിയിരിക്കുന്ന മണ്ണ് രാത്രി സമയങ്ങളിൽ വാഹനഗതാഗതം തടസ്സപ്പെടുകയും അറിയാതെ ഇരുചക്രവാഹനങ്ങൾ തട്ടി വീഴുകയും പതിവാണെന്ന് നാട്ടുകാർ പറയുന്നു. എത്രയും വേഗം പണിപൂർത്തിയാക്കി റോഡ് സഞ്ചാരയോഗ്യമാക്കണമെന്ന് വിനോദസഞ്ചാരികളും നാട്ടുകാരും ആവശ്യപ്പെടുന്നു .അല്ലാത്തപക്ഷം സമരപരിപാടിയിലേക്ക് നീങ്ങുമെന്നും നാട്ടുകാർ പറഞ്ഞു.