അറ്റകുറ്റപണികൾ പൂരോഗമിക്കുന്നു

പാലക്കാട്: മൈനർ ഇറിഗേഷൻ എക്സിക്യൂട്ടീവ് എഞ്ചിനിയറുടെ താരെക്കാടുള്ള കാര്യാലയത്തിൻ്റെ അറ്റകുറ്റപണികൾ പുരോഗമിക്കുന്നു. കാലപ്പഴക്കം ചെന്ന ഓടുമേഞ്ഞ കെട്ടിടത്തിൻ്റെ മരം കൊണ്ടുള്ള പട്ടിക, കഴുക്കോൽ തുടങ്ങിയവ ചിതൽ പിടിഞ്ഞ് നശിച്ച് ഓടുനിലത്തു വിഴുകയും മഴയത്ത് ചെറിയ തോതിൽ ചോർച്ചയും ആരംഭിച്ചിരുന്നു.ഇപ്പോൾ ലോഹം കൊണ്ടുള്ള പട്ടികയും കഴുക്കോലുകളുമാണ് ഉപയോഗിക്കുന്നത് എന്നതുകൊണ്ട് ചിതൽ പിടിക്കാതെ നിലനിൽക്കുമെന്നും ഇടക്കിടെ ഓട് ഇറക്കി കഴുക്കോലും പട്ടികയും പെയ്ൻറടിച്ചാൽ തുരുമ്പു് പിടിക്കുന്നത് ഒഴിവാക്കാമെന്നും പണിക്കാർ പറഞ്ഞു.