ഒറ്റപ്പാലം റെയിൽവേ സ്റ്റേഷനിൽ നിന്നും 10.4 കിലോ കഞ്ചാവു പിടി കൂടി, ഒഡീഷ സ്വദേശി അറസ്റ്റിൽ

ആ൪പിഎഫ് ക്രൈം ഇന്റലിജൻസ് ബ്രാഞ്ചും ഒറ്റപ്പാലം എക്സൈസ് റേഞ്ചു൦ ഒറ്റപ്പാലം റെയിൽവേ സ്റ്റേഷനിൽ കോർബ -കൊച്ചുവേളി എക്സ്പ്രസ്സിലെ ജനറൽ കമ്പാർട്ട്മെന്റിൽ സംയുക്തമായി നടത്തിയ പരിശോധനയിൽ ഉപേക്ഷിക്കപ്പെട്ട ബാഗിൽ നിന്നും 8.1 കിലോ ഗ്രാം കഞ്ചാവു പിടികൂടി.

മറ്റൊരു കേസിൽ, ധന്ബാദ് -ആലപ്പി എക്സ്പ്രസിൽ കഞ്ചാവ് കടത്തി കൊണ്ട വരുമ്പോൾ പരിശോധനാസ൦ഘത്തെ വെട്ടിച്ച് കടക്കാ൯ ശ്രമിച്ച ഒഡീഷ സ്വദേശി മിഖായാൽ പ്രതാൻ (21) കീഴ്പ്പെടുത്തി പരിശോധിച്ചതിൽ ഇയാളുടെ കൈവശമുണ്ടായിരുന്ന ബാഗിൽ തുണികൾക്കിടയിൽ ഒളിപ്പിച്ച നിലയിൽ 2.3 കിലോ കഞ്ചാവ് കണ്ടെടുത്തു. അതിഥിതൊഴിലാളികൾക്ക് ലഹരി എത്തിക്കുന്ന സംഘത്തിലെ പ്രധാനിയാണ് അറസ്റ്റിലായ പ്രതി എന്ന് ഉദ്യോഗസ്ഥ൪ അറിയിച്ചു. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. 8.1 കിലോ കഞ്ചാവ് കടത്തിയ കടത്തിയ പ്രതിയെ പിടികൂടുന്നതിനായി എക്സൈസു൦ ആ൪പിഎഫു൦ അന്വേഷണം ഊർജിതമാക്കി. പിടിച്ചെടുത്ത കഞ്ചാവിന് വിപണിയിൽ 5 ലക്ഷം രൂപയ്ക്കുമേൽ വില വരും.

ആ൪പിഎഫ് ഡിവിഷണൽ സെക്യൂരിറ്റി കമ്മിഷണർ അനിൽകുമാർ നായരുടെ നി൪ദ്ദേശപ്രകാര൦ നടത്തിയ പ്രത്യേക പരിശോധനയിൽ ആണ് കഞ്ചാവു പിടികൂടിയത്. ആ൪പിഎഫ് എസ് ഐ അജിത് അശോക് , എക്സൈസ് ഇൻസ്‌പെക്ടർ സന്തോഷ് പി എന്നിവരുടെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ, ആ൪ പി എഫ് എഎസ്ഐ മാരായ സജു.കെ, എസ്.എ൦.രവി, ഹെഡ്കോൺസ്റ്റബിൾ എ൯.അശോക്, എക്സ്സൈസ് അസിസ്റ്റന്റ് ഇൻസ്‌പെക്ടർ മനോജ്‌ കുമാർ പ്രിവെൻറ്റീവ് ഓഫീസർമാരായ ബഷീർ കുട്ടി, സന്തോഷ് കുമാർ, സിഇഒ മാരായ രാജേഷ്, ആനന്ദ് എന്നിവരാണുണ്ടായിരുന്നത്.

ട്രെയി൯ വഴിയുള്ള ലഹരി കടത്തിനെതിരെ പരിശോധനകൾ കൂടുതൽ ശക്തമായി തുടരുമെന്ന് ആ൪പിഎഫ് എക്സൈസ് വൃത്തങ്ങൾ അറിയിച്ചു.