പാലക്കാട്: വിശ്വവിഖ്യാതമായ കൽപ്പാത്തി തേര് ഉന്ന് മൂന്നാം ദിവസം. പാലക്കാട് കൽപ്പാത്തി അഗ്രഹാര വീഥികളിലൂടെ ദേവരഥങ്ങൾ പ്രയാണം നടത്തുമ്പോൾ പതിനായിരക്കണക്കിന് ഭക്തർ അഞ്ജലി ഭക്തരായി ആഗ്രഹ പുണ്യം തേടി ആത്മ നിർവൃദ്ധി അണയുന്നു .കാശിയിൽ പാതി കൽപ്പാത്തി എന്ന പെരുമ നിലനിൽക്കുന്ന കൽപ്പാത്തിരഥോത്സവം ദേശീയ ശ്രദ്ധയാകർഷിക്കുന്നതാണ്. വിദേശികർ പോലും ഈ ഉത്സവത്തിന് എത്താറുണ്ട് .ഇന്ന് വൈകിട്ട് ആറുമണിക്ക് ദേവരഥങ്ങൾ സംഗമിക്കുന്നതോടെ രഥോത്സവം അന്തിമഘട്ടത്തിൽ എത്തുന്നു .പരസ്പരം ഉപചാരംചൊല്ലി ദേവി ദേവന്മാർ പിരിയുന്നതോടെ കൽപ്പാത്തി രഥോത്സവത്തിന് സമാപനം കുറിക്കുന്നു. അതോടൊപ്പം തന്നെ അടുത്ത തേരിന് വീണ്ടും കാണാം എന്ന് ആശംസിച്ചുകൊണ്ട് ബന്ധുമിത്രാദികളും കച്ചവടക്കാരും മടങ്ങുന്നു .ന്യൂനമർദ്ദം മൂലം മഴ കനക്കും എന്ന് കാലാവസ്ഥ നിരീക്ഷകരുടെ അറിയിപ്പിനെ അവഗണിച്ചുകൊണ്ട് മഴ പെയ്യാതിരുന്നത് ഉത്സവ പ്രേമികൾക്കും കച്ചവടക്കാർക്കും ഏറെ ആശ്വാസമായി .കഴിഞ്ഞ രണ്ടു വർഷങ്ങളിൽ കോവിഡ് മാനദണ്ഡങ്ങൾ ഉള്ളതിനാൽ രഥോത്സവം ഉണ്ടായിരുന്നില്ല .നൂറ്റാണ്ടുകളുടെ പഴക്കമുള്ള രഥോത്സവം ഈ കോവിഡ് കാലത്താണ് മുടങ്ങിയത് എന്ന് പഴമക്കാർ പറയുന്നു. പതിനായിരക്കണക്കിന് ജനങ്ങൾ പ്രാർത്ഥന പുണ്യം തേടി ക്ഷേത്രങ്ങളിൽ വന്നു മടങ്ങിക്കൊണ്ടിരുന്നു.