ഹരിത കർമ്മ സേനാ സംഗമം നടത്തി

ചിറ്റൂർ തത്തമംഗലം നഗരസഭയുടെ ആഭിമുഖ്യത്തിൽ നഗരസഭ ഹാളിൽ ഹരിത കർമ്മ സേന സംഗമം നടത്തി. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഓമന കണ്ണൻകുട്ടി സ്വാഗതം പറഞ്ഞു. നഗരസഭ വൈസ് ചെയർമാൻ എം. ശിവകുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ നഗരസഭ ചെയർപേഴ്സൺ കവിത.കെ.എൽ ഉദ്ഘാടനം നിർവ്വഹിച്ചു. മുൻസിപ്പൽ സെക്രട്ടറി സതീഷ്കുമാർ.എം അംഗങ്ങൾക്ക് നിർദ്ദേശങ്ങൾ നൽകി. ഹെൽത്ത് ഇൻസ്പെക്ടർ പ്രസാദ് നഗരസഭയിലെ ഹരിത പ്രവർത്തനങ്ങളെക്കുറിച്ച് വിശദീകരിച്ചു. വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷീജ കെ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ റാഫി.എം, മരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി. മുഹമ്മദ് സലീം എന്നിവർ ആശംസ പ്രസംഗം നടത്തി. കൗൺസിലർമാരായ ബാബു.ആർ,അനിത കുട്ടപ്പൻ, സബിതമോൾ.പി.എച്ച്, ഷീജ.സി, മുകേഷ്.എം, വിജു.സി, എന്നിവർ ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു. ശുചിത്വ മിഷനിൽ നിന്നുള്ള റിസോഴ്സ് പേഴ്സൺ പി.വി. സഹദേവൻ ഹരിത കർമ്മ സേന അംഗങ്ങൾക്ക് ബോധവത്കരണ ക്ലാസ് നൽകുകയും ഗ്രൂപ്പ് ചർച്ചയും അവലോകനയോഗവും നടത്തുകയും ചെയ്തു. ഹരിത കർമ്മ സേന അംഗങ്ങളും കൗൺസിലർമാരും പങ്കെടുത്തു. ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ മാരായ നളിനി.കെ., രാജഗോപാൽ. എം. ജി. മനു.ആർ,ജിതേഷ്ബാബു.ഡി എന്നിവർ ഹരിത സംഗമത്തിന്റെ ഏകോപനം നിർവ്വഹിച്ചു.