ശിരോവസ്ത്രത്തോട് അസഹിഷ്ണുത : നഗരസഭയിലേക്ക് പ്രതിഷേധ മാർച്ച്

നഗരസഭാ സെക്രട്ടറിയെ പുറത്താക്കണമെന്നാവശ്യപ്പെട്ട് വെൽഫെയർ പാർട്ടിയുടെ നേതൃത്വത്തിൽ പാലക്കാട് മുനിസിപ്പാലിറ്റിയിലേക്ക് പ്രതിഷേധ മാർച്ച്
സംഘടിപ്പിച്ചു.

ജില്ലാ ആശുപത്രിക്ക് സമീപത്തു നിന്നും ആരംഭിച്ച മാർച്ചിനെ നഗരസഭാ ഗെയ്റ്റിനു മുന്നിൽ പോലീസ് തടഞ്ഞു. തുടർന്ന് നടന്ന പ്രതിഷേധ യോഗം ജില്ലാ ജനറൽ സെക്രട്ടറി പി.മോഹൻദാസ് ഉദ്ഘാടനം ചെയ്തു.

ഓരോരുത്തർക്കും അവരവരുടെ വൈവിധ്യങ്ങൾക്കനുസരിച്ച് ജീവിക്കാനുള്ള ഭരണഘടനാപരമായ അവകാശങ്ങളെ ഹനിക്കുകയാണ് നഗരസഭാ സെക്രട്ടറി ചെയ്തിരിക്കുന്നതെന്നും തൽസ്ഥാനത്തു നിന്നും അവരെ പുറത്താക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മുനിസിപ്പൽ കമ്മിറ്റി പ്രസിഡണ്ട് എം.കാജാഹുസൈൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റിയംഗവും നഗരസഭ കൗൺസിലറുമായ എം.സുലൈമാൻ, പ്ലാച്ചിമട സമര സമിതി ചെയർമാൻ , പൊതുപ്രവർത്തകൻ റെയ്മണ്ട് ആന്റണി, വെൽഫെയർ പാർട്ടി ജില്ലാ വൈസ് പ്രസിഡണ്ട് പി.ലുഖ്മാൻ, മണ്ഡലം പ്രസിഡണ്ട് റിയാസ് ഖാലിദ്,
വിമൻ ജസ്റ്റിസ് ജില്ലാ വൈസ് പ്രസിഡണ്ട് ആസിയ റസാഖ്, സൗരിയത്ത് സുലൈമാൻ, മുനിസിപ്പൽ കമ്മിറ്റി ഭാരവാഹികളായ ബിന്ദു, സലീൽ, അബ്ദുൽ ഹക്കീം തുടങ്ങിയവർ സംസാരിച്ചു.