ലഹരി വിരുദ്ധ കാൽനട റാലി നടത്തി

മലമ്പുഴ : മലമ്പുഴ ജനമൈത്രി പോലീസും, ജി.വി.എച്ച്.എസ്.എസ് മലമ്പുഴ എസ് പി സി യൂണിറ്റും സംയുക്തമായി ലഹരി വിരുദ്ധ കാൽനട റാലി നടത്തി മലമ്പുഴ സ്കൂളിൽ നിന്നും ആരംഭിച്ച റാലി ഹയർസെക്കൻഡറി പ്രിൻസിപ്പൽ മുരളി ഉദ്ഘാടനം ചെയ്തു. തുടർന്ന് എ എസ് ഐമാരായ ഉമ്മർ ഫാറൂഖ്,രമേഷ്, എന്നിവരുടെ നേതൃത്വത്തിൽ  മലമ്പുഴ ഐടിഐ, മന്തക്കാട്, കടുക്കാംകുന്നം മേൽൽപ്പാലം വരെ എത്തി “ലഹരി ഉപേക്ഷിക്കുക സന്തോഷമായി ജീവിക്കുക ” എന്ന സന്ദേശം വിദ്യാർത്ഥികൾ ജനങ്ങളിൽ എത്തിക്കുകയും ചെയ്ത ശേഷം തിരികെ സ്കൂളിൽ എത്തി റാലി സമാപിച്ചു.എസ് പി സി അധ്യാപകൻ മുരുകൻ,ജനമൈത്രി ബീറ്റ് ഓഫീസർ അബൂതാഹിർ, എസ് സി പി ഒ ശൈലജ, ജമ്പുനാഥൻ, മറ്റ് അധ്യാപകരും, വിദ്യാർഥികളുമടക്കം 150 പേർ ലഹരി വിരുദ്ധ റാലിയിൽ പങ്കെടുത്തു.